Chalissery
ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അക്ഷര ജ്യോതി പദ്ധതിക്ക് തുടക്കമായി

ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ അക്ഷര ജ്യോതി പദ്ധതിക്ക് തുടക്കമായി
ചാലിശ്ശേരി:വിദ്യാർത്ഥികളിൽ അറിവും പൊതു വിജ്ഞാനവും വായനാശീലവും വർദ്ധിപ്പിക്കാൻ മംഗളം പത്രം വിഭാവനം ചെയ്ത അക്ഷരജ്യോതി പദ്ധതിക്ക് ചാലിശ്ശേരി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.സ്കൂൾ കോൺഫ്രൻസ് ഹാളിൽ നടന്ന പരിപാടിയിൽ മുൻ പ്രിൻസിപ്പൽ ഡോ.കെ.മുരുകദോസ് ക്ലാസ് ലീഡർ നോഹക്ക് പത്രം കൈമാറി കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് പി.കെ. കിഷോർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ബേബി കൃഷ്ണകുമാർ, ജിഷ, മുകേഷ്, മംഗളം പ്രതിനിധി രമേഷ് ചേമ്പിൽ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ പ്രീതി വർഗ്ഗീസ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.വിജയൻ നന്ദിയും പറഞ്ഞു