25 April 2024 Thursday

വാവന്നൂർ ഹൈസ്കൂളിന് സമീപം ബസ്‌ ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ മരണപ്പെട്ടു

ckmnews

വാവന്നൂർ ഹൈസ്കൂളിന് സമീപം ബസ്‌ ഇടിച്ച് സ്കൂട്ടർ ഓടിച്ചിരുന്ന സ്ത്രീ മരണപ്പെട്ടു. വടക്കേ വാവന്നൂർ താമസിക്കുന്ന പത്മിനി (57) വാഹനാപകടത്തിൽ മരണപ്പെട്ടത്.


ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെ ഗുരുവായൂരിൽ നിന്നും പാലക്കാട്‌ പോകുന്ന  ബസ്സ് വാവനൂരിൽ വെച്ച് സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ച് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ബസ് അമിത വേഗതയിലായിരുന്നുവെന്നും അവർ പറഞ്ഞു.