29 March 2024 Friday

സഭാ തർക്കം:ചാലിശേരിയിൽ യാക്കോബായ വിശ്വാസികൾ പ്രത്യാശദിനം ആചരിച്ചു

ckmnews


ചങ്ങരംകുളം:സഭാതർക്കം പരിഹരിക്കുന്നതിന് സർക്കാർ സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്ത് ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഞായറാഴ്ച പ്രത്യാശ ദിനമായി ആചരിച്ചു.ഞായറാഴ്ച രാവിലെ വികാരി ഫാ.റെജി കൂഴിക്കാട്ടിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു. മാണി രാജൻ കോർ എപ്പിസ്കോപ്പ മധ്യസ്ഥ പ്രാർത്ഥന നടത്തി.തുടർന്ന് സർക്കാർ നടപടികളെ സ്വാഗതം ചെയ്തു കൊണ്ടുള്ള ഇടവക പ്രമേയം വികാരി ഫാ.റെജി കൂഴിക്കാട്ടിൽ അവതരിപ്പിച്ചു.നൂറ്റാണ്ടുകൾ പഴക്കംമുള്ള യാക്കോബായ- ഓർത്തഡോകസ് സഭ തർക്കം 2017 ജൂലായ് 3 ലെ സുപ്രീം കോടതി വിധിയെ തെറ്റായി മാത്രം വ്യാഖ്യാനിച്ച് പൂർവ്വ പിതാക്കാന്മാർ കഷ്ട്പ്പെട്ട് അധ്യാനിച്ച് പടുത്തുയർത്തി അന്ത്യോഖ്യാ സിംഹാസനത്തിലെ വിശ്വാസികൾക്ക് അവകാശപ്പെട്ട 60 ഓളം പള്ളികൾ പിടിച്ചെടുത്ത് കൈയ്യേറിയ സാഹചര്യത്തിൽ സഭയിൽ ശാശ്വത സമാധനം ഉണ്ടാകുന്നതിനായി നിയമ പരിഷ്കരണ കമ്മീഷൻ ജസ്റ്റിസ് കെ.ടി.തോമസ് സമർപ്പിച്ച ചർച്ച് ബില്ലിന്റെ കരട് നിയമനിർമ്മാണം നടത്താൻ തീരുമാനം കൈ കൊണ്ട ഇടതുമുന്നണിയോടും ,പിണറായി വിജയൻ മുഖ്യമന്ത്രിയായി നേതൃത്വം നൽകുന്ന ഇടത് സർക്കാരിനോടും എല്ലാ ഘടക കക്ഷികളോടും ചാലിശേരി യാക്കോബായ സുറിയാനി പള്ളി  ഇടവക ഐക്യദാർഡ്യം പ്രഖ്യാപിച്ചു.സഭയിലും, സമൂഹത്തിലും ശാശ്വത സമാധാനം സ്ഥാപിക്കുന്നതിനു വേണ്ടി നിയമം വേഗത്തിൽ നടപ്പാക്കുവാൻ യോഗം ആവശ്യപ്പെട്ടു.ട്രസ്റ്റി സി.യു. ശല മോൻ , സെക്രട്ടറി പി.സി.താരുകുട്ടി, സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ.ഏലിയാസ് ,ഭദ്രാസന കൗൺസിൽ അംഗം സി.യു.രാജൻ ,സൺഡേ സ്കൂൾ ഡ്രിസ്ടികട് ഇൻസ്പെകടർ കെ.സി. ആന്റണി എന്നിവർ സംസാരിച്ചു