26 April 2024 Friday

ചാലിശ്ശേരി കറുകപുത്തൂരിൽ നിന്ന് കാണാതായ കാണാതായ 16-കാരിയെ കണ്ടെത്തിയത് ബിഹാറില്‍നിന്ന് ബിഹാര്‍ സ്വദേശി അറസ്റ്റില്‍

ckmnews

ചാലിശ്ശേരി കറുകപുത്തൂരിൽ നിന്ന് കാണാതായ കാണാതായ 16-കാരിയെ കണ്ടെത്തിയത് ബിഹാറില്‍നിന്ന്

ബിഹാര്‍ സ്വദേശി അറസ്റ്റില്‍

കൂറ്റനാട്(പാലക്കാട്): ഒന്നരമാസംമുമ്പ് തിരുമിറ്റക്കോട് കറുകപുത്തൂരിൽനിന്ന് കാണാതായ പതിനാറുകാരിയായ ബിഹാർ സ്വദേശിനിയെ കണ്ടെത്തി. ബിഹാറിലെ ദാമോദർപൂരിൽനിന്നാണ് പോലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തിയത്. കെട്ടിടനിർമാണജോലിയുമായി കുടുംബസമേതം കറുകപുത്തൂരിൽ താമസിച്ചിരുന്ന രക്ഷിതാക്കൾ മകളെ കാണാനില്ലെന്ന് കാണിച്ച് ചാലിശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു.



കറുകപുത്തൂരിൽത്തന്നെ താമസിച്ച് ടൈൽസ് പണി ചെയ്തിരുന്ന 21-കാരനായ പപ്പുകുമാറെന്ന ബിഹാർ സ്വദേശിയെയും കാണാനില്ലെന്ന് പോലീസ് അറിഞ്ഞു. അന്വേഷണത്തിനായി പാലക്കാട് എസ്.പി.യുടെ പ്രത്യേകനിർദേശപ്രകാരം പോലീസ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.


മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവാവ് ഈറോഡിലുണ്ടെന്നറിഞ്ഞ് പോലീസ് സംഘം അവിടെയെത്തുമ്പോഴേക്കും അവിടെനിന്ന് ഇരുവരും രക്ഷപ്പെട്ടിരുന്നു. തുടർന്ന് 16 ദിവസത്തോളം ബിഹാറിലെ വിവിധ സ്ഥലങ്ങളിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മോത്തിഹാരി ജില്ലയിലെ പശ്ചിമചെമ്പാരിയെന്ന സ്ഥലത്തുനിന്ന് യുവാവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തിയത്. യുവാവിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ശനിയാഴ്ച കേരളത്തിലെത്തിച്ച യുവാവിനെ പട്ടാമ്പി അതിവേഗകോടതിയിൽ ഹാജരാക്കി ഒറ്റപ്പാലം സബ് ജയിലിൽ റിമാൻഡ് ചെയ്തു.