29 March 2024 Friday

ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ വായനശാല ഊർജ സംരക്ഷണ ബോധവൽക്കരണ സെമിനാർ നടത്തി

ckmnews

ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ വായനശാല ഊർജ സംരക്ഷണ ബോധവൽക്കരണ

സെമിനാർ നടത്തി


ചാലിശേരി പെരുമണ്ണൂർ ഇ പി എൻ എൻ എം എം ചൈതന്യ വായനശാല ഊർജ്ജ സംരക്ഷണ  ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി. ആർ. കുഞ്ഞുണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ സജിത ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.കെഎസ്ഇബി പെരിങ്ങോട് സെക്ഷൻ സബ് എഞ്ചിനീയർ കെ.ദിജീഷ് സെമിനാർ അവതരിപ്പിച്ചു.വീടുകളിൽ എല്ലാ ഉപകരണങ്ങളും വളരെ ശ്രദ്ധയോടെ പ്രവർത്തിച്ചാൽ  വൈദ്യുതി ലാഭിക്കാം എന്നതിനെക്കുറിച്ച് വിശദമായ ക്ലാസ്സെടുത്തു. നിരവധി പേർ സെമിനാറിൽ പങ്കെടുത്തു.വായനശാല പ്രസിഡൻറ് ഡോ.ഇ.എൻ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ട് പി. അനീഷ്,  സെക്രട്ടറി ഇ. കെ. മണികണ്ഠൻ ജോയിൻ്റ് സെക്രട്ടറി പി.കെ. നിതിൻ ദേവ്, ഇ.എൻ.നീലകണ്ഠൻ,  ലൈബ്രേറിയൻ മാരായ പി. സുനിത,  അനൂപ സതീശൻ തുടങ്ങിയവർ സംസാരിച്ചു.