24 April 2024 Wednesday

യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനം റൂബി ജൂബിലി സമാപിച്ചു

ckmnews


കുന്നംകുളം: മലങ്കര യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രാസനത്തിന്റെ റൂബി ജൂബിലി സമാപന പൊതുസമ്മേളനം സമാപിച്ചു.  പട്ടിക്കാട് മോർ ബസേലിയോസ് നഗറിൽ നടന്ന  റൂബി ജൂബിലി സമാപന പൊതു സമ്മേളനം മന്ത്രി കെ. രാജൻ നിലവിളിക്കിൽ തിരി തെളിയിച്ച് ഉദ്ഘാടനം ചെയ്തു.n എല്ലാ പ്രതിസന്ധികളുടേയും സങ്കീർണ്ണങ്ങളുടെ കാലഘട്ടത്തിൽ സത്യവിശ്വാസത്തിന്റെ പടചട്ടയണിഞ്ഞ് വിശ്വാസികൾ പ്രതിസന്ധികളെ തരണം ചെയ്യുന്നത് . സത്യം കൊണ്ട് അരമുറുക്കി നീതിയുടെ കവചം ധരിച്ച് വിശ്വാസികൾ  ഉറച്ച് നിൽക്കുന്നത് ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്.സഭയുടെ പ്രത്യേക സാഹചര്യത്തിൽ ഇംഗ്ലീഷ് കവിതയെ ആസ്പദമാക്കി നീതിയുടെ ഖജനാവ് പാപ്പരായിട്ടില്ല , നീതിയുടെ ഭണ്ഡാരം ശൂന്യമായിപോയിട്ടില്ല , നീതി നദി പോലെ ഒഴുകാൻ ഇടയാകട്ടെ അതിന് ഇനി കാലതാമസം ഉണ്ടാവുകയില്ലായെന്ന് മന്ത്രി പറഞ്ഞത് വിശ്വാസി സമൂഹം ഹർഷരാവത്തോടെ സ്വീകരിച്ചു . ജൂബിലി സ്മാരക സ്നേഹഭവനത്തിന്റെ താക്കോൽ ദാനവും മന്ത്രി നിർവ്വഹിച്ചു.


ഞാറാഴ്ച്ച വൈകുന്നേരം പട്ടിക്കാട് പഞ്ചായത്ത് ബസ്റ്റാന്റ് പരിസരത്ത് നിന്നും തൃശൂർ , പാലക്കാട് ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ഭദ്രാസനത്തിലെ 32 പള്ളികളിൽ നിന്നുള്ള ഇടവകാംഗങ്ങൾ പങ്കെടുത്ത വിശ്വാസ പ്രഖ്യാപന റാലി നടന്നു. റാലിയുടെ മുൻ നിരയിൽ ഭദ്രാസന വൈദീക ശ്രേഷ്ഠർ ,സഭാ മാനേജിംഗ് . കമ്മിറ്റി അംഗങ്ങൾ , ഭദ്രാസന കൗൺസിൽ അംഗങ്ങൾ, സൺഡേ സ്കൂൾ വിദ്യാർത്ഥികൾ , അദ്ധ്യാപകർ , വനിത സമാജം , യൂത്ത് അസോസിയേഷൻ അംഗങൾ , ഭദ്രാസനത്തിലെ വിവിധ പള്ളികളിലെ ഇടവക വിശ്വാസികൾ എന്നിവർ  പാത്രിയർക്ക പതാകയുമേന്തി മുദ്രവാക്യങ്ങൾ വിളിച്ച് റാലിയിൽ അണിച്ചേർന്നു. ആയിരങ്ങൾ പങ്കെടുത്ത റാലി സഭയുടെകരുത്തായി മാറി .1982 മാർച്ച് 10 നാണ് തൃശൂർ ഭദ്രാസനം രൂപീകരിച്ചത്. പൊതുസമ്മേളനത്തിനെത്തിയ വിശ്ഷടാത്ഥികളെ വനിത സമാജം അംഗങ്ങൾ കത്തിച്ച മെഴുകുതിരികളുമായി സ്വീകരിച്ചു.  

 ഗായക സംഘം റൂബി ജൂബിലി തീം സോങ് ആലപാനം നടത്തി

 തൃശൂർ ഭദ്രസനാധിപൻ ഡോ. കുര്യാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ അനുഗ്രഹ കൽപന തിരുമേനി വായിച്ചു മന്ത്രിക്കും , പഞ്ചായത്ത് പ്രസിഡന്റിനും തിരുമേനി ഉപഹാരം നൽകി.


സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി  ഡോ.തോമസ് മാർ തീമത്തിയോസ് മെത്രാപ്പോലീത്ത വിശ്വാസ പ്രഖ്യാപനവും , അനുഗ്രഹ സന്ദേശവും നൽകി

ജസ്റ്റിസ് ഹണി എം വർഗ്ഗീസ് , ഇന്റർനാഷ്ണൽപൈലറ്റ് അനീന കുര്യൻ  എന്നിവരെയും വിവിധ മേഖലകളിൽ പ്രവർത്തിച്ചവർക്ക് സ്നേഹാദരവ് , സ്മരണാജ്ഞലി ,

ജൂബിലി സ്പ്ലിമെന്റ് ഗലീലിയൻ വോഴ്സ് പ്രകാശനം എന്നിവ നടത്തി .

മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാധ്യക്ഷൻ  സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ  മാർ ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത , തൃശൂർ അതിരൂപത സഹായ മെത്രാൻ മാർ ടോണി നീലങ്കാവിൽ , യാക്കോബായ സുറിയാനി സഭയിലെ  ഡോ മാത്യൂസ് മോർ ഇവാനിയോസ്  , ഗീവർഗീസ് മോർ അത്താനാസിയോസ്  , ഗീവർഗീസ് മോർ സ്തേഫാനോസ്  എന്നീ മെത്രാപ്പോലീത്തമാർ അനുഗ്രഹ പ്രഭാഷണം നടത്തി. പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ , ഹോളി ലാൻഡ് പിൽഗ്രിം സൊസെറ്റി ചെയർമാൻ ഷെവലിയാർ സി.ഇ. ചാക്കുണ്ണി , ജോസഫ് ചാലിശേരി എന്നിവർ സംസാരിച്ചു.തൃശൂർ ഭദ്രാസന സെക്രട്ടറി ഫാ.ജെയ്സൺ കൊച്ചു പടിഞ്ഞാറെക്കര സ്വാഗതവും , ഭദ്രാസന ജോയന്റ് സെക്രട്ടറി  റെജി പൗലോസ് നന്ദിയും പറഞ്ഞു.