20 April 2024 Saturday

വേറിട്ട പ്രചരണവുമായി തൃത്താല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ്

ckmnews

വേറിട്ട പ്രചരണവുമായി തൃത്താല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി രാജേഷ്


തൃത്താല:വേറിട്ട പ്രചരണവുമായി തൃത്താല മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി

എംബി രാജേഷ്.പ്രഭാത നടത്തതിന് പകരം ബുധനാഴ്ച്ച രാവിലെ  സൈക്ലിങ്ങും ഫുട്ബോളുമായി ഒരു സംഘം ചെറുപ്പക്കാർക്കൊപ്പം ചേർന്നു. വെള്ളിയാങ്കല്ല് പാലത്തിലൂടെ ഒരു  കൂട്ടം യുവാക്കൾക്കൊപ്പം നടത്തിയ സൈക്കിളിങ്ങ് വേറിട്ട പ്രചരണ രീതിയായി.ചൊവാഴ്ച വൈകീട്ട് തൃത്താലയിലെ ഒരു കൂട്ടംയുവ പ്രൊഫഷണലുകൾ കൂറ്റനാട് കലവറയിൽ സംഘടിപ്പിച്ച "പ്രൊഫഷണൽ ടൗൺ ഹാൾ" എന്ന ആശയ വിനിമയ പരിപാടിയിൽ പങ്കെടുത്തു. തൃത്താലയുടെ വികസനം, അതിന് ആവശ്യമായ കാഴ്ചപ്പാട്, പദ്ധതികൾ എന്നിവയെ കുറിച്ച് സ്ഥാനാർഥിയുടെ ആശയങ്ങൾ അവരുമായി പങ്കുവെച്ചു. ധാരാളം  നിർദ്ദേശങ്ങൾ അവർമുന്നോട്ടു വെക്കുകയും ചോദ്യങ്ങൾ  ഉന്നയിക്കുകയും ചെയ്തു.  യുവ  പ്രൊഫഷണലുകളും ഡൽഹി യൂണിവേഴ്സിറ്റി, മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം പൂർത്തിയാക്കിയവരും പഠിച്ചു കൊണ്ടിരിക്കുന്നവരുമായ  വിദ്യാർഥികളുമായിരുന്നു ഇതിൽ പങ്കെടുത്തത്.