28 March 2024 Thursday

ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ് ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു

ckmnews

ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഫുട്ബോൾ ടൂർണമെന്റ് ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു


ചാലിശ്ശേരി:സോക്കർ അസോസിയേഷൻ ഒരുക്കുന്ന അഖിലേന്ത്യാ സെവൻസ് ഫ്ളഡ്‌ലിറ്റ് ഫുട്‌ബോൾ ടൂർണമെന്റിന് തുടക്കമായി.മുലയംപറമ്പത്ത് ക്ഷേത്രമൈതാനിയിൽ ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ഐ.എം.വിജയൻ പതാക ഉയർത്തി ഗോൾ പോസ്റ്റിൽ ഗോളടിച്ചും ഉദ്ഘാടനം ചെയ്തു.ടൂർണ്ണമെന്റിന്റെ ഭാഗമായി നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ,തൃത്താല ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി.ആർ.കുഞ്ഞുണ്ണി,ചെയർമാൻ വി.വി.ബാലകൃഷ്ണൻ,കൺവീനർ എം.എം.അഹമ്മദുണ്ണി,ജോ. കൺവീനർ ടി.കെ.സുനിൽകുമാർ,സജീഷ് കളത്തിൽ, പഞ്ചായത്ത് ബ്ലോക്ക് ജനപ്രതിനിധികൾ,സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു.ആദ്യ മൽസരം ഫുൾ ടൈമിലും  പെനാൽറ്റിയിലും  സമനിലയായി  ടോസിലൂടെ ബെയ്സ് പെരുമ്പാവൂർ വിജയിച്ചു. കായിക വികസനത്തിനും ,ഭിന്നശേഷി സഹോദരങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുന്ന

മാർവ്വൽ ക്ലബ്ബ്, സഹയാത്ര ചാരിറ്റബിൾ സൊസെറ്റിയും സംയുക്തമായി ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടിയാണ് സി.എസ്.എ ഫുട്ബോൾ മേള  സംഘടിപ്പിക്കുന്നത്.