08 May 2024 Wednesday

കൂറ്റനാട് വാവനൂരിൽ 12 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ckmnews

കൂറ്റനാട് വാവനൂരിൽ 12 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


ചാലിശ്ശേരി:കൂറ്റനാട് വാവനൂരിൽ 12 വയസുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തെക്കെ വാവനൂരിൽ മുല്ലക്കൽ വീട്ടിൽ ദിലീപ് പ്രീത ദമ്പതികളുടെ മകൻ സൂര്യനാരായണൻ(12 വയസ്സ് )നെയാണ് വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.ബന്ധുക്കൾ ചേർന്ന് കൂറ്റനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം  സംഭവിച്ചിരുന്നു.ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം.മാനസിക പ്രയാസത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ചതാവാമെന്നാണ് നിഗമനം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്