26 April 2024 Friday

ഉത്സവ കാഴ്ചകാഴ്ചകളേകി ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരം കോവിഡ് പ്രതിസന്ധിക്കിടയിലും ഭക്തജനങ്ങൾ ഒഴുകിയെത്തി

ckmnews

ഉത്സവ കാഴ്ചകാഴ്ചകളേകി ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരം


കോവിഡ് പ്രതിസന്ധിക്കിടയിലും ഭക്തജനങ്ങൾ ഒഴുകിയെത്തി


ചങ്ങരംകുളം:പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളുടെ സംഗമ സ്ഥലമായ ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ദേവി ക്ഷേത്രത്തിലെ താലപ്പൊലിയോടു നുബന്ധിച്ചുള്ള  നൂറ്റാണ്ടുകൾ പഴക്കമുള്ള പൂരവാണ്യം കോവിഡ് പ്രതിസന്ധിക്കൾക്കിടയിലും ചരിത്രമായി.ഇത്തവണ മൈതാനത്ത് രാവിലെ മുതൽ  ശൂന്യമായ കാഴ്ചയായിരുന്നു.രാവിലെ കച്ചവടത്തിനെത്തിയ പലരും മൈതാനത്ത് നിന്ന്  മടങ്ങി പോയി.ഉച്ചവെയിൽ മങ്ങിയതോടെ നിയമ പാലകരുടേയും  ,കമ്മറ്റിക്കാരുടേയും  പ്രതീക്ഷകൾ തെറ്റിച്ച്  ക്ഷേത്ര മൈതാനത്തേക്ക് ആളുകൾ കൂട്ടത്തോടെ  എത്തുകയായിരുന്നു.രാത്രി ഏഴു മണിയോടെ മൂന്ന് ജില്ലകളിൽ നിന്ന് ജാതിമത വ്യാത്യാസം ഇല്ലാത്തെ മൈതാനം പുരുഷരാങ്ങളാൽ നിറഞ്ഞു.മൈതാനത്തുള്ള  മീൻ കച്ചവടം  , പച്ചക്കറി , കൃഷി ഉപകരണങ്ങൾ ,മൺപാത്രങ്ങൾ  തുടങ്ങി കച്ചവടക്കാരുടെ നീണ്ട നിര ഒന്നും ഇല്ല.കളിപാട്ടങ്ങളും , പലഹാരങ്ങളും വാങ്ങി മൈതാനം ചുറ്റി നടന്നാണ് എല്ലാവരും മടങ്ങുന്ന കാഴ്ചയാണ് ചാലിശ്ശേരിയിൽ .ഇത്തവണ കോവിഡ്നിയന്ത്രണങ്ങൾ ഉള്ളതിനാൽ  പൂരവാണ്യം രാത്രി പതിനൊന്ന് മണി വരെ കച്ചവടം നടത്താൻ അനുവദിക്കുകയുള്ളൂ എന്നറിയിപ്പും ,കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നുള്ള അറിയിപ്പ്  കേന്ദ്ര പൂരാഘോഷ കമ്മറ്റി  നൽകുന്നുണ്ട്.