08 May 2024 Wednesday

കൂറ്റനാട് ചാലിശ്ശേരി റോഡിൽ കാറിന് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് കയറി ഒരാള്‍ക്ക് പരിക്കേറ്റു

ckmnews

കൂറ്റനാട് ചാലിശ്ശേരി റോഡിൽ കാറിന് പുറകില്‍ സ്കൂട്ടര്‍ ഇടിച്ച് കയറി ഒരാള്‍ക്ക് പരിക്കേറ്റു


കൂറ്റനാട് ചാലിശ്ശേരി റോഡിൽ കാറിന് പുറകിലേക്ക് ഇരുചക്ര വാഹനം ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ കൂറ്റനാട് വലിയ പള്ളിക്കും വട്ടത്താണി സ്റ്റോപ്പിനും ഇടയിലായിരുന്നു അപകടം. കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാർ പെട്ടന്ന് ബ്രേക്ക് ചവിട്ടിയതോടെ പുറകിൽ വരികയായിരുന്ന സ്കൂട്ടി ബൈക്ക് കാറിൻ്റെ പുറകിലേക്ക് ഇടിച്ച് കയറുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാതക്കാരനെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇടിയുടെ ആഘാതത്തിൽ സ്കൂട്ടി ബൈക്ക് പൂർണ്ണമായി തകർന്നു