28 March 2024 Thursday

മന്ത്രി എം.ബി.രാജേഷിന് ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഊഷ്മളമായ സ്വീകരണം നൽകി

ckmnews

മന്ത്രി എം.ബി.രാജേഷിന് 

ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഊഷ്മളമായ സ്വീകരണം നൽകി 


ചാലിശ്ശേരി:തദ്ദേശ - എകെസെസ് വകുപ്പ് മന്ത്രി  അഡ്വ എം.ബി.രാജേഷിന് 

ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ഊഷ്മളമായ സ്വീകരണം നൽകി .ചൊവാഴ്ച സത്യപ്രതിജ്ഞ ചെയ്ത ശേഷം ആദ്യമായി  ചാലിശേരി പഞ്ചായത്തിലെത്തിയ മന്ത്രിക്ക് ലഭിച്ച ആദ്യ സ്വീകരണമായിരുന്നു പള്ളിയിലേത്.ബുധനാഴ്ച ഉച്ചക്ക്  സുറിയാനി ചാപ്പലിലെത്തിയ മന്ത്രിയെ വികാരി ഫാദർ റെജി കൂഴിക്കാട്ടിൽ  , സി.യു. ശലമോൻ ,  പി.സി. താരുകുട്ടി എന്നിവർ  പൂക്കൾ നൽകി സ്വീകരിച്ചു.ബുധൻ , വ്യാഴം ദിവസങ്ങളിൽ നടക്കുന്ന  ദൈവമാതാവിന്റെ എട്ടുനോമ്പ് പെരുന്നാളിന് ആശംസകൾ അറിയിക്കാനാണ് മന്ത്രി ചാപ്പലിൽ എത്തിയത്.പെരുന്നാൾ ഒരുക്കങ്ങളെല്ലാം വിശ്വാസികളോട് ചോദിച്ചറിഞ്ഞ് ചായ സൽക്കാരത്തിലും പങ്കെടുത്തു.എല്ലാവർക്കും പെരുന്നാളിന്റേയും ഓണത്തിന്റേയും ആശംസകൾ അറിയിച്ചാണ് മന്ത്രി  മടങ്ങിയത്.ഇടവക വിശ്വാസികളും നാട്ടുകാരും സ്വീകരണത്തിൽ പങ്കെടുത്തു.പഞ്ചായത്തംഗങ്ങളായ ആനി വിനു , രജീഷ് പി.എ , കെ.എ പ്രയാൺ , തമ്പി കൊള്ളന്നൂർ എന്നിവരും ചടങ്ങിൽ  പങ്കെടുത്തു