08 May 2024 Wednesday

തൃത്താല സബ് ജില്ല വോളിബോൾ ടൂർണ്ണമെന്റിന് തുടക്കമായി

ckmnews



തൃത്താല: ചാലിശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് രണ്ട് ദിവസങ്ങളായി നടക്കുന്ന തൃത്താല സബ് ജില്ല വോളിബോൾ ടൂർണ്ണമെന്റിന് തുടക്കമായി.  ചൊവ്വാഴ്ച രാവിലെ സ്കൂൾ  പ്രിൻസിപ്പൾ ഡോ. സജീന ഷുക്കൂർ ടൂർണമെന്റ്  ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാനധ്യാപിക ടി.എസ് ദേവിക  അധ്യക്ഷനായി

സബ് ജില്ല സെക്രട്ടറി കെ.കൃഷ്ണൻ മുഖ്യാതിഥിയായി.

ടീമംഗങ്ങളെ വിശ്‌ഷിടാതിഥികൾ പരിചയപ്പെട്ടു.

 ചൊവ്വാഴ്ച നടന്ന സീനിയർ വിഭാഗം മൽസരത്തിൽ  എട്ട് സ്കൂൾ ടീം മൽസരിച്ചു. ,ബുധനാഴ്ച സബ് ജൂനിയർ വിഭാഗത്തിൽ മൂന്ന് ടീമും  , ജൂനിയർ വിഭാഗത്തിൽ ആറ് ടീമും മൽസരിക്കും.

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് പി.കെ. കിഷോർ , കായികദ്ധ്യാപിക ഷക്കീല മുഹമ്മദ് , ആദ്യകാല വോളി ബോൾ താരം ബോസ് ചാലിശ്ശേരി ,   സ്കൂൾ കോച്ച് മാരായ നാസർ പാറമ്മേൽ , സിയാദ് ഉസ്മാൻ  , ജി.സി. സി ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്ത് , സെക്രട്ടറി നൗഷാദ് മുക്കൂട്ട , ട്രഷറർ എ.എം. ഇക്ബാൽ  എന്നിവർ സംസാരിച്ചു.