26 April 2024 Friday

ചാലിശ്ശേരി ജനമൈത്രി പോലീസും തൃത്താല റേഞ്ച് എക്സൈസും സംയുക്തമായി ബോധവല്‍ക്കരണം നടത്തി

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസും തൃത്താല റേഞ്ച് എക്സൈസും സംയുക്തമായി ബോധവല്‍ക്കരണം നടത്തി


ചങ്ങരംകുളം :തൃത്താല റേഞ്ച് എക്സൈസും  ചാലിശ്ശേരി ജനമൈത്രി പോലീസും സംയുക്തമായി സ്റ്റേഷൻ പരിധിയിലെ വിവിധ കോളനികളിൽ ബോധവൽക്കരണം നടത്തി.വാളയാറിൽ ഒരു കോളനിയിൽ വിഷമദ്യം കഴിച്ച് രണ്ടോളം പേർ മരണപ്പെട്ടതിനെ തുടർന്ന്,അറിവില്ലായ്മ കൊണ്ട്  ഇനി ഒരു കോളനിയിലും വിഷമദ്യം ദുരന്തം ഉണ്ടാകരുത് എന്ന ലക്ഷ്യം മുൻ നിർത്തിയാണ് തൃത്താല റേഞ്ച് എക്സൈസ് ഓഫീസർമാരും,ചാലിശ്ശേരി ജനമൈത്രി പോലീസും സംയുക്തമായി നാഗലശ്ശേരി പഞ്ചായത്തിലെ മൂളിപ്പറമ്പ്  ആശ്രയ കോളനി,കോതച്ചിറ കട്ടിൽമാടം കോളനി എന്നീവിടങ്ങളിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചത്.എക്സൈസ് ഇൻസ്പെക്ടർ അഭിദാസ് കോളനി നിവാസികൾക്ക് ബോധവൽക്കരണ ക്ലാസ്സെടുത്തു.ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ,രതീഷ് വി,എക്സൈസ് ഉദ്യോഗസ്ഥരായ  പ്രസാദൻ, അർജുൻ,നിഖിൽ, അരുൺ   എന്നിവർ പങ്കെടുത്ത് സംസാരിച്ചു