26 April 2024 Friday

ആനക്കരയിൽ ബൈത്തുറഹ്മ നിർമ്മാണ ഉൽഘാടനം ചെയ്തു

ckmnews

ആനക്കരയിൽ ബൈത്തുറഹ്മ നിർമ്മാണ ഉൽഘാടനം ചെയ്തു 


ആനക്കര മേപ്പാടത്ത് ബൈത്തുറഹ്മ നിർമ്മാണ ഉൽഘാടനം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മേഖല ഗ്ലോബൽ കെഎംസിസിയും മുസ്ലിം ലീഗും സംയുക്തമായാണ് കാരുണ്യ ഭവനം നിർമിച്ചു നൽകുന്നത്. പുല്ലാര മുഹമ്മദ് അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ മുഹമ്മദ്, കെ.പി മുഹമ്മദ്, സി അബ്ദു, സി.എം അലി, ടി ഇബ്രാഹീം കുട്ടി,  ഡോ: ശരീഫ് ഹുദവി കെ.വി ജലീൽ, മൊയ്തീൻ കുട്ടി ഫൈസി,  സി.പി മൊയ്തീൻ കുട്ടി, സി.പി. ആദിൽ, കെ.പി യൂസഫ്, മുഹമ്മദലി മുസ്ല്യാർ തുടങ്ങിയവർ പ്രസംഗിച്ചു.