19 April 2024 Friday

ചാലിശ്ശേരി പഞ്ചായത്തിലെ ആലിക്കരയിൽ തണ്ണി മത്തൻ കൃഷി വിളവെടുപ്പ് നടത്തി

ckmnews

ചാലിശ്ശേരി പഞ്ചായത്തിലെ  ആലിക്കരയിൽ തണ്ണി മത്തൻ കൃഷി വിളവെടുപ്പ് നടത്തി


ചാലിശ്ശേരി:ആലിക്കര പാടത്ത്  പ്രസിഷൻ ഫാമിങ്ങ് രീതിയിൽ കൃഷി ചെയ്ത നാലകത്ത് സക്കീർ ഹുസൈൻ എന്ന ബാബുവിൻ്റെ തണ്ണിമത്തൻ കൃഷിയുടെ വിളപ്പെടുപ്പ് ഉദ്ഘാടനം ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ വാർഡ് മെമ്പർ ഷഹന മുജീബിന് നൽകി നിർവ്വഹിച്ചു.പച്ചക്കറി കൃഷി ഉപജീവനമാർഗ്ഗമാക്കിയ ബാബുവിൻ്റെ കൃഷിയിടത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ  വ്ളാത്തങ്കര 

ചീരയുടെ വിത്ത് വിതക്കുന്നതിൻ്റെ ഉദ്ഘാടനവും  പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ,എട്ടാം വാർഡ് മെമ്പർ ഷഹന മുജീബ്,ക്ഷേമകാര്യ സ്ഥിരം സമിതി  ചെയർപേഴ്സൺ നിഷ അജിത്കുമാർ, ഏഴാം വാർഡ് മെമ്പർ പി.വി രജീഷ്, കൃഷി ഓഫീസർ കെ.എസ് അജിത് കൃഷ്ണ,അസിസ്റ്റൻറ് കൃഷി ഓഫീസർ സി.പി മനോജ്,ഗ്രാമപഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി തുടങ്ങിയവർ പുതിയ കൃഷികൾ ചെയ്യുന്നതിന് ബാബുവിനെ പ്രകീർത്തിച്ചുകൊണ്ട് കൊണ്ട് സംസാരിച്ചു.പച്ചക്കറി കൃഷി ഉപജീവനമാക്കിയിട്ടുള്ള  ചാലിശ്ശേരിയിലെ നാലകത്ത് സക്കീർ ഹുസൈൻ എന്ന ബാബു ആദ്യമായാണ് തിരവനന്തപുരം ജില്ലയിലെ പ്രശസ്തമായ വ്ളാത്തങ്കര ചീര കൃഷി ആരംഭിക്കുന്നത്.എല്ലാ വിധ പച്ചക്കറികളും എല്ലാ കാലത്തും കൃഷി ചെയ്യുന്ന ബാബു ഈ വർഷമാണ് തണ്ണി മത്തൻ കൃഷിയിലേക്ക് നീങ്ങിയത്‌.പരമ്പരാഗത രീതിയിൽ കൃഷി ചെയ്യുന്നതോടൊപ്പം തന്നെ 

മൾച്ചിംഗ് ഷീറ്റ്, ഡ്രിപ്പ് ഇറിഗേഷൻ വഴി വളവും,വെള്ളവും നൽകുന്ന ആധുനിക കൃഷി രീതിയായ പ്രസിഷൻ ഫാമിങ്ങ്‌ ഉപയോഗിച്ചാണ് തണ്ണിമത്തൻ കൃഷി ചെയ്തിരിക്കുന്നത് .ഇറാനി ,നാടൻ ഇനത്തിൽപ്പെട്ട തണ്ണി മത്തൻ ഇനങ്ങളാണ് കൃഷി ചെയ്തിട്ടുള്ളത്.എല്ലാ ദിവസവും പച്ചചീര ഏകദേശം 600 കിലോ വരെ വിൽപ്പന നടത്തുന്ന ഈ കർഷകനാണ്.തൃത്താല,പട്ടിത്തറ,ആലൂർ തുടങ്ങിയ കൃഷിഭവൻ്റെ  

എ ഗ്രേഡ് പച്ചക്കറി കടകളിലും പച്ചക്കറി നൽകുന്നത്.ചാലിശ്ശേരിയിലെ ആഴ്ച ചന്തക്കും പച്ചക്കറി എത്തിക്കുന്നതും ഈ കർഷകനാണ്. തണ്ണി മത്തൻ കൃഷിക്ക് പുറമേ ചോളം, സാലഡ് വെള്ളരി എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വ്ളാത്താങ്കര ചീര വിത്ത് സംഘടിപ്പിച്ചു തന്നതിന് ചാലിശ്ശേരി കൃഷി ഭവനോട് ബാബു പ്രത്യേകം നന്ദി അറിയിച്ചു. കൂടാതെ പച്ചക്കറി കൃഷിക്ക് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും  സഹകരണങ്ങളും ബാബുവിന്  തുടർന്നും നൽകുമെന്ന് ചാലിശ്ശേരി കൃഷിഭവൻ ഉറപ്പു നൽകി.കൃഷി മേഖലയിൽ കുട്ടികൾക്കും,യുവതലമുറക്കും മാതൃകയും പ്രചോദനവുമായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയും,ബാബുവിന്റെ ബന്ധുവുമായ കല്ലിങ്ങൽ ഇല്ല്യാസും മാതാവ് ഷെഫീനയും,ഭാര്യ ഷാജിതയും ബാബുവിന് സഹായികളായി ഒപ്പമുണ്ട്.