24 April 2024 Wednesday

ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞു

ckmnews

പാലക്കാട്: തുലാവര്‍ഷം പാതി ആയിട്ടും തുലാമഴയില്ലാതായതോടെ ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞുതുടങ്ങി. വരള്‍ച്ചാ ഭീഷണി ഉയര്‍ത്തിയാണ് ആനക്കര പഞ്ചായത്തില്‍ ഭാരതപ്പുഴയില്‍ ജലനിരപ്പ് താഴുന്നത്.ഇതോടെ വേനല്‍ കടുക്കുംമുമ്ബേ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കേന്ദ്ര ജലകമ്മീഷന്റെ കണക്കുപ്രകാരം 2019-ല്‍ ഈ സമയത്ത് അഞ്ചു മീറ്ററില്‍ കൂടുതലായിരുന്നു ഭാരതപ്പുഴയില്‍ ജലനിരപ്പ്. ഇത്തവണ ഇത് നാല് മീറ്ററില്‍ കുറവാണ് രേഖപ്പെടുത്തിയത്. അഞ്ഞൂറോളം മീറ്റര്‍ വീതിയിലുള്ള കുമ്ബിടി കാങ്കപ്പുഴയില്‍ ഇപ്പോള്‍ 120 വീതിയില്‍ മാത്രമാണ് പുഴ ഒഴുകുന്നത്.