23 April 2024 Tuesday

ചാലിശേരിയിൽ വനിത ഫുട്ബോൾ മൽസരം സംഘടിപ്പിച്ചു

ckmnews


ചാലിശ്ശേരി സോക്കർ അസോസിയേഷൻ ഒരുക്കിയ അഖിലേന്ത്യാ സെവൻസ് ഫ്ളെഡ് ലൈറ്റ് ടൂർണ്ണമെന്റിലെ വനിത ഏകദിന മൽസരം കായികപ്രേമികൾക്ക്  വേറിട്ടകാഴ്ചയും ആവേശവുമായി.ബുധനാഴ്ച രാത്രി നടന്ന മൽസരത്തിൽ എഫ്.സി. തൃശൂരും , സോക്കർ എഫ്.സി തിരുവനന്തപുരവും തമ്മിലുള്ള മൽസരത്തിലെ ടീമംഗങ്ങളെ തൃത്താല ബോളോക്ക് പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ വി.പി. റെജീന പരിചയപ്പെട്ടു.വളയിട്ട പതിനാല് കളിതോഴിമാർ മൈതാനത്ത് മികച്ച കളി പുറത്തെടുത്തു. കൊച്ചു ഫുട്ബോൾ റാണിമാരുടെ കളിയെ കായികപ്രേമികൾ മികച്ച പിൻതുണ നൽകി.മുഴുവൻ സമയം കളിച്ച് ഇരു ടീമുകളും  ഒരോ ഗോൾ വീതം അടിച്ചു സമനിലയായി.തുടർന്ന് പെനാൽട്ടി ഷൂട്ട് ട്ടിലൂടെ എഫ്.സി. സോക്കർ തിരുവനന്തപുരം ജേതാക്കളായി.ഇരു ടീമുകൾക്കും ബ്ളോക്ക് പ്രസിഡന്റ അഡ്വ വി.പി. റെജീന ട്രോഫികൾ നൽകി. മികച്ച കളിക്കാരിയായി തെരഞ്ഞെടുത്ത  സോക്കർ തിരുവനന്തപുരം ടീമിലെ നിഖാ ഗിൽബർട്ടിനെ സമ്മാനം നൽകി.ബ്ളോക്ക് മെമ്പർ ബാവ മാളിയേക്കൽ ,പഞ്ചായത്തംഗം വി.എസ്.ശിവാസ് , സി.എസ്.എ. ചെയർമാൻ. വി.വി.ബാലകൃഷ്ണൻ , കൺവീനർ എം.എം അഹമ്മദുണ്ണി ,ജോ:കൺവീനർ ടി.കെ. സുനിൽകുമാർ , ട്രഷറർ സജീഷ് കളത്തിൽ എന്നിവർ പങ്കെടുത്തു.വ്യാഴാഴ്ച മുതൽ സെമി ഫൈനൽ മൽസരങ്ങളാരംഭിക്കും