25 April 2024 Thursday

ഫാ.കുര്യൻ കശീശായുടെ പാവന സ്മരണക്ക് വൈദീക ഭവനം കൂദാശ ചെയ്തു

ckmnews

ഫാ.കുര്യൻ കശീശായുടെ പാവന സ്മരണക്ക് വൈദീക ഭവനം കൂദാശ ചെയ്തു

ചങ്ങരംകുളം :ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പുതുതായി നിർമ്മിച്ച നെടുവേലി പുത്തൻപുരയിൽ ഫാ. കുര്യൻ കശീശ സ്മാരക വൈദീക ഭവനം കൂദാശ ചെയ്തു.വെള്ളിയാഴ്ച  രാവിലെ യാക്കോബായ സുറിയാനി ചാപ്പലിൽ തൃശൂർ ഭദ്രാസനാധിപൻ ഡോ കുരിയാക്കോസ് മോർ ക്ലീമ്മീസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.ഫാ.കുര്യൻ കശീശയുടെ ചരമദിനത്തിനോടുനുബന്ധിച്ച് ധൂപാർപ്പണം നടത്തി.തുടർന്ന് വൈദീക ഭവനത്തിന്റെ കൂദാശയുടെ ശൂശ്രഷകൾ തുടങ്ങി.വാഴ്ത്തിയ വെള്ളം വീടിനകത്ത് തെളിച്ചു.വാതിലുകളിൻമേലെല്ലാം  സ്ളീബായും വരച്ചു.

 ശിലാഫലകം അനാഛാദനവും മെത്രാപ്പോലീത്ത നിർവ്വഹിച്ചു.വന്ദ്യ എൻ.കെ ജെക്കബ് കോർ - എപ്പിസ്കോപ്പ , ഇടവക വികാരി ഫാ.റെജി കൂഴിക്കാട്ടിൽ , വൈദീകരായ ഫാ.തോമസ് നെടിയപാലക്കൽ , ഫാ.യെൽദോസ് ചിരക്കുഴിയിൽ , ഫാ.സിജു മാത്യൂ , ഫാ.ജോമോൻ ജോസഫ് , ഫാ. വികാസ് വടക്കൻ  എന്നിവർ സഹകാർമ്മികരായി. നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.ഇടവകാംഗം ദിവഗംതനായ ഫാ. കുര്യൻ കശ്ശീശായുടെ പാവന സ്മരണക്ക്  മകൻ വന്ദ്യ എൻ.കെ ജെക്കബ്  കോർ - എപ്പിസ്ക്കോപ്പയും , പൌത്രൻ ഫാ.എൻ.ജെ ഗീവർഗീസ് ഇരുവരും ചേർന്നാണ് എഴുന്നൂറോളം ചതുരശ്രടിയുള്ള വൈദീക ഭവനം ഇടവകക്ക് നിർമ്മിച്ച് നൽകിയത്. 

കൂദാശക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായി.പരിപാടികൾക്ക് ഇടവക വികാരി ഫാ.റെജികൂഴിക്കാട്ടിൽ , ട്രസ്റ്റി സി.യു ശലമോൻ ,സെക്രട്ടറി പി.സി.താരുക്കുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകി.