26 April 2024 Friday

ചാലിശ്ശേരിയിൽ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന കര്‍ശനമാക്കി

ckmnews

ചാലിശ്ശേരിയിൽ സ്റ്റേഷന്‍ അതിര്‍ത്തിയില്‍

വാഹന പരിശോധന കര്‍ശനമാക്കി 


ചങ്ങരംകുളം:  ലോക് ഡൗണിൻ്റെ ഭാഗമായി പാലക്കാട് - തൃശൂർ ജില്ലാതിർത്തിയിൽ ചാലിശ്ശേരി പോലീസ് വാഹന പരിശോധന കർശനമാക്കി.കോവിഡ് മാനദണ്ഡങ്ങളില്ലാതെ   എത്തിയ  ഇരുചക്രവാഹനക്കാരെ മടക്കി അയച്ചു.മതിയായ രേഖകളുള്ള വാഹനങ്ങളെ പരിശോധിച്ച ശേഷം ബോധവൽക്കരണവും നടത്തി .സ്റ്റേഷൻ പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനയും ,അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടെത്തുവാൻ നിരീക്ഷണവും ശക്തമാക്കി.പരിശോധന തുടർ ദിവസങ്ങളിലും ശക്തമായി തുടരുമെന്ന്  സ്റ്റേഷൻ എസ്.എച്ച്.ഒ ശശീന്ദ്രൻ മേലതിൽ പറഞ്ഞു. സബ് ഇൻസ്പക്ടർ   ബാബു , എ.എസ്.ഐ ലാലു , സി പി ഒ മാരായ എ.ശ്രീകുമാർ ,വി.ആർ രതീഷ് , ആദർശ് , വിമൽ ചന്ദ്രൻ എന്നിവർ  പരിശോധനക്ക് ഉണ്ടായി.