29 March 2024 Friday

"ലഹരി വിരുദ്ധവാരചരണം" ചാലിശേരി ജനമൈത്രി പോലീസ് ബോധവൽക്കരണം നടത്തി

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി ജനമൈത്രി പോലീസ്  ലഹരി വിരുദ്ധ വാരചാരണത്തിന്റെ ഭാഗമായി സി ആർ ഒ സബ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിൽ നാഗലശ്ശേരി പഞ്ചായത്തിലെ ആശ്രയ കോളനിയിലും ചാലിശേരി അടക്കാ മാർക്കറ്റിലും ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി.വ്യാഴാഴ്ച രാവിലെ സബ് ഇൻസ്പെക്ടർ സാജൻ  ലഹരി വിരുദ്ധ പ്രതിഞ്ജചൊല്ലി നൽകി കോളനി നിവാസികൾ പ്രതിജ്ഞ ഏറ്റുചൊല്ലി.കോളനി നിവാസികളായ വിദ്യാർത്ഥികൾക്ക് ജനമൈത്രി പോലീസും പെരിങ്ങോട് ഹൈസ്കൂളിലെ 1982 എസ് എസ് എൽ സി പൂർവ്വ വിദ്യാർത്ഥി ബാച്ചും സംയുക്തമായി പഠന സാമഗ്രികൾ വിതരണം നടത്തി.ചാലിശേരി അടക്കാ മാർക്കറ്റിൽ ചുമട്ടു തൊഴിലാളികൾക്ക് എ എസ് ഐ ഡേവി  ബോധവൽക്കരണം നടത്തി . തൊഴിലാളികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ ശ്രീകുമാർ,അഭിലാഷ്,പ്രേമൻ മാഷ് എസ് സി പി ഒ മാരായ കൃഷ്ണൻ,അബ്ദുൾ റഷീദ്,വാർഡ് മെമ്പർ ദിനു രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.