18 April 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസ് സ്ത്രീ സുരക്ഷ ബോധവല്‍ക്കരണം സംഘടിപ്പിച്ചു

ckmnews

ചാലിശ്ശേരി ജനമൈത്രി പോലീസ് സ്ത്രീ സുരക്ഷ

ബോധവൽക്കരണം സംഘടിപ്പിച്ചു.


ചങ്ങരംകുളം:അന്താരാഷ്ട്രവനിതാദിനത്തോടനുബന്ധിച്ച് ചാലിശ്ശേരി ജനമൈത്രി പോലീസിൻ്റെ നേതൃത്യത്തിൽ സ്ത്രീസുരക്ഷ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.തിങ്കളാഴ്ച ചാലിശ്ശേരി റോയൽ ദന്തൽ കോളേജിൽ നടന്ന ബോധവൽക്കരണം എസ് ഐ അനിൽമാത്യൂ ഉദ്ഘാടനം ചെയ്തു.ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സൂപ്രഡ് ഡോ.സുഷമ മുഖ്യാതിഥിയായി. ജനമൈത്രിബീറ്റ് ഓഫീസർമാരായ രതീഷ് ,  ശ്രീകുമാർ എന്നിവർ സംസാരിച്ചു.ബോധവൽക്കരണ ക്ലാസ്സിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ , അദ്ധ്യാപകർ തുടങ്ങിയവർ  പങ്കെടുത്തു.