08 May 2024 Wednesday

കരാട്ടെ മൽസരത്തിൽ തിളങ്ങി ചാലിശേരി ജി.എച്ച്. എസ്. എസ് പ്രിൻസിപ്പാൾ ഡോ.സജീന ഷുക്കൂർ

ckmnews


ചാലിശ്ശേരി: ചാലിശ്ശേരി ഗവ: ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ഡോ. സജീന ഷൂക്കൂർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച വിജയം നേടി സ്കൂളിനും ഗ്രാമത്തിനും അഭിമാനമാകുകയാണ്.തിരുവനന്തപുരം ജിമ്മി ജോർജ്  ഇൻഡോർ സ്പോർട്സ് ഹബ്ബിൽ ഞായറാഴ്ചയാണ് മൽസരം നടന്നത്.സൗത്ത് ഇന്ത്യ കരാട്ടെ ഫെഡറേഷൻ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ കരാട്ടെ ചാമ്പ്യൻ ഷിപ്പിൽ  കേരളത്തെ പ്രതിനിധീകരിച്ച് രണ്ട് പേരാണ് മൽസരിച്ചത്.പ്രിൻസിപ്പാൾ ഡോ. സജീന ഷൂക്കൂറും , മകൻ  ഷൊർണൂർ വിഷ്ണു കോളേജിലെ ബി.എ. എം.എസ് വിദ്യാർത്ഥി അഹ്സനും മത്സരത്തിൽ പങ്കെടുത്തു. ഇരുപത് 

വർഷമായി  ബ്ലാക്ക് ബെൽറ്റ് നേടിയ വനിത  സ്കൂൾ പ്രിൻസിപ്പാൾ എന്ന അപൂർവ്വതയും ടീച്ചർക്കുണ്ട്.കത്ത ഇനത്തിൽ മൽസരിച്ച ഉമ്മയും , മകനും മൽസരത്തിലെ   താരങ്ങളായി.പങ്കെടുത്തവരിൽ ഏറ്റവും സീനിയർ അംഗം ഡോ. സജീന ഷുക്കൂർ ആയിരുന്നു.പ്രിൻസിപ്പാളിനെ പരിശീലിപ്പിക്കുന്നത് ഭർത്താവും എൻ ഐ എസ് കോച്ചുമായ ഡോ. കെ.എം. ഇക്ബാൽ ആണ്.കേരള യൂണിവേഴ്സിറ്റിയിൽ നിന്നും പോസ്റ്റ് ഡോക്ടറൽ ഫെലോ ആയ ഡോക്ടർ സജിന ഷുക്കൂറിന്റെ പി. എച്ച് .ഡി .പ്രബന്ധത്തിന്റെ വിഷയം തന്നെ ആയോധനകലകളുടെ വിശിഷ്യാ  കരാട്ടെയുടെ പങ്ക് ഭാഷാശേഷി വർധിപ്പിക്കുന്നതിൽ എന്നുള്ളതായിരുന്നു.വിവാഹത്തിനു ശേഷം ഭർത്താവിന്റെ പിൻതുണയോടെയാണ്  ഡോ. സജീന കരാട്ടെയിൽ സജീവമായി ബ്ളാക്ക് ബെൽറ്റ് നേടിയത്. മൂന്ന് പേരും ബ്ളാക്ക് ബെൽറ്റ് നേടിയ അപൂർവ്വ കുടുംബമാണ് ടീച്ചറുടേത്