24 April 2024 Wednesday

കേരളത്തിലെ വലിയ മ്യൂറൽ റിലീഫ് നാടിന് സമർപ്പിച്ചു. ശിൽപ്പി മണികണ്ഠൻ പുന്നക്കലിന് ആദരിച്ചു.

ckmnews

കേരളത്തിലെ വലിയ മ്യൂറൽ റിലീഫ് നാടിന് സമർപ്പിച്ചു.


ശിൽപ്പി മണികണ്ഠൻ പുന്നക്കലിന്  ആദരിച്ചു.


ചങ്ങരംകുളം:കേരളത്തിൻ്റെ തലസ്ഥാന നഗരിയിൽ     ചാലിശ്ശേരി സ്വദേശി മണികണ്ഠൻ പുന്നക്കലിൻ്റെ ശില്പചാരുതയിൽ   സൗഭാഗ്യയിലെ കലാവിസ്മയം മ്യൂറൽ റിലീഫ് തിരുവനന്തപുരത്ത് മന്ത്രി എ.സി.മൊയ്തീൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്തു.നൂറ്റാണ്ടുകൾ മുമ്പുള്ള രണ്ട് ചരിത്ര സംഭവങ്ങളാണ്   കേരളത്തിലെ ഏറ്റവും വലിയ മ്യൂറൽ റീലിഫ് ആയത്.രണ്ട് പാനലുകളിലായി ശ്രീ പദ്മാനഭക്ഷേത്രം , ഗോപുര നിർമ്മാണം , ക്ഷേത്ര നിർമ്മാണത്തിന് ആനകൾ കല്ലുകൾ കൊണ്ടുവരുന്നത്  , പ്രവേശന വിളംബരം ,ആറാട്ട് ഉത്സവം , രാജാവ് ക്ഷേത്രം കാണാൻ വരുന്ന ഭാഗങ്ങൾ  കൂടാതെ  ഐക്യകേരള സൃഷ്ടിയിൽ ഐക്യകേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസിൻ്റെ സത്യപ്രതിജ്ഞ ,  അയ്യങ്കാളിയുടെ വില്ലുവണ്ടി യാത്ര , കല്ലുമാല സമരം , മാറുമറക്കൽ സമരം , ചട്ടമ്പിസ്വാമികൾ വിദ്യകൾ അഭ്യസിപ്പിക്കുന്നത് ,ശ്രീ നാരയണ ഗുരുവിൻ്റെ അരുവിപ്പുറം പ്രതിഷ്ഠ ,പുന്നപ്ര-വയലാർ സമരങ്ങൾ ,പോലീസ് വെടിവെയ്പ് ,  എ.കെ.ജി , പി.കൃഷ്ണപിള്ള  എന്നിവർ നയിച്ച സമരങ്ങൾ , സെക്രട്ടറിയേറ്റ് എന്നിവയും സൗഭാഗ്യ ചുമരുകളിൽ നിറഞ്ഞ് നിൽക്കുന്നത്.

ചുമർചിത്രം കാണുവാൻ വിദേശികളടക്കം നിരവധി പേരാണ് എത്തുന്നത്.ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യഷനായി.

 ട്രിഡ ചെയർമാൻ സി.ജയൻബാബു മണികണ്ഠൻ പുന്നക്കലിന് പൊന്നാട അണിയിച്ച് ആദരിച്ചു.മേയർ ആര്യ രാജേന്ദ്രൻ എം.എൽ.എ മാരായ  വി.എസ് ശിവകുമാർ , ഐ.ബി. സതീഷ് , കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് എന്നിവർ സംസാരിച്ചു.