25 April 2024 Thursday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യെല്‍ദോ ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ യെല്‍ദോ ബാവയുടെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി സെൻ പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസ്സേലിയോസ് ബാവയുടെ  ഓർമ്മപ്പെരുന്നാൾ   ഞായറാഴ്ച  ആഘോഷിച്ചു.കോതമംഗലം മാർ തോമ ചെറിയപള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബാവയുടെ 335 മത് ഓർമ്മയാണ് ഇടവക ആചരിച്ചത്.സംസ്ഥാന സർക്കാരിന്റെ  കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ശനിയാഴ്ച വൈകീട്ട് സന്ധ്യാനമസ്കാരം നടത്തി. ഞായറാഴ്ച യെൽദോ ചാപ്പലിൽ രാവിലെ നടന്ന വിശുദ്ധ കുർബ്ബാനക്ക്  വികാരി ഫാ. ജെയിംസ് ഡേവിസ് അരിമ്പുർ മുഖ്യ കാർമികത്വം വഹിച്ചു  , ബാവയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയും , ധൂപാർപ്പണവും നടത്തി.

ശൂശ്രുഷകരായ ജോബിൻ ജോണി ,  സ്റ്റിനോ സൈമൺ , ക്രിസ്റ്റോ ടൈറ്റസ് എന്നിവർ പങ്കെടുത്തു.