28 March 2024 Thursday

ചാലിശ്ശേരി പഞ്ചായത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി നാട്ടുപച്ച പദ്ധതിക്ക് തുടക്കമായി

ckmnews

ചാലിശ്ശേരി പഞ്ചായത്തിൽ വിഷുവിന് വിഷരഹിത പച്ചക്കറി  നാട്ടുപച്ച പദ്ധതിക്ക് തുടക്കമായി


ചങ്ങരംകുളം : ചാലിശേരി പഞ്ചായത്തിൽ കേരള നിയമസഭാ സ്പീക്കർ  

എം.ബി.രാജേഷിന്റെ നാട്ടുപച്ച പദ്ധതിയുടെ ഭാഗമായി  

വിഷുവിന് വിഷരഹിത പച്ചക്കറി    തൈകളുടെ നടീൽ ഉത്സവം  നടത്തി.ചാലിശ്ശേരി പഞ്ചായത്ത്‌ പതിനഞ്ചാം വാർഡ്  

കവുക്കോട് പൊൻമണി പാടശേഖരത്തിൽ വെച്ച്  തൃത്താല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ആർ.കുഞ്ഞുണ്ണി,ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സാഹിറ ഖാദർ  എന്നിവർ സംയുക്തമായി തൈകളുടെ നടീൽ ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.ദിജിമോൾ അദ്ധ്യക്ഷനായി.കൃഷി ഓഫീസർ അജിത് കൃഷ്ണ പദ്ധതി വിശദീകരണം നടത്തി. ചെവ്വാഴ്ച മുതൽ വിവിധങ്ങളായ പച്ചക്കറി തൈകൾ വിതരണം നടത്തുമെന്ന് കൃഷി ഓഫീസർ പറഞ്ഞു.ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ധന്യ സുരേന്ദ്രൻ,വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു, പഞ്ചായത്ത് മെമ്പർമാരായ  പി.വി.രജീഷ് കുമാർ,റംല വീരാൻകുട്ടി,സജിത ഉണ്ണികൃഷ്ണൻ, ഫാത്തിമത് സിൽജ,കാർഷിക വികസന സമിതി അംഗം ടി.എം.കുഞ്ഞുകുട്ടൻ,മുതുപറപറമ്പത്ത് മനക്കൽ നാരായണൻ നമ്പൂതിരി,അസിസ്റ്റൻ്റ് കൃഷി ഓഫീസർ സി.പി.മനോജ്‌,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി എന്നിവർ  സംസാരിച്ചു .