01 May 2024 Wednesday

ചാലിശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഡോ.അനൂപ് ചീരൻ സഹായധനം കൈമാറി

ckmnews


ചങ്ങരംകുളം: കോവിഡ് രണ്ടാതരംഗത്തിൽ ചാലിശ്ശേരി പഞ്ചായത്ത് സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം നൽകി ജി.സി.സി ക്ലബ്ബ് അംഗം ഡോ.അനൂപ് ചീരൻ  ഗ്രാമത്തിനും ക്ലബ്ബിനും അഭിമാനമായി.കഴിഞ്ഞ ദിവസം ക്ലബ്ബ് വക സമൂഹ അടുക്കളയിലേക്ക് സഹായം നൽകിയതും  , കോവിഡ് കാലത്ത് ഗ്രാമത്തിലാരും ഭക്ഷണത്തിന് ബുദ്ധിമുണ്ട് നേരിടരുതെന്ന കരുതലാണ്  ഇൻ്റ്ലച്ച്യൽ പ്രോപ്പർട്ടി അനലിസ്റ്റായി ബാഗ്ളൂരിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ഡോ.അനൂപിന്  സഹായം നൽകാൻ പ്രചോദനമായത്.പഞ്ചായത്ത് ഓഫീസിൽ വെച്ച് പ്രസിഡൻ്റ് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയ ഞ്ഞാലിന് ക്ലബ്ബ് വൈസ് പ്രസിഡൻ്റ് എം.എ ഇക്ബാൽ അനൂപിൻ്റെ  സഹായധനം കൈമാറി.

പഞ്ചായത്ത് അംഗങ്ങളായ വി.എസ് ശിവാസ് , പി.വി.രജീഷ് ,അസിസ്റ്റൻ്റ് സെക്രട്ടറി എസ്.ശ്രീജിത്ത്  എന്നിവർ പങ്കെടുത്തു.