08 May 2024 Wednesday

ചാലിശ്ശേരിയില്‍ തെരുവ് നായ ആക്രമണം: 3 പേര്‍ക്ക് കടിയേറ്റു

ckmnews



ചാലിശ്ശേരി :ചാലിശ്ശേരിയില്‍ മുക്കൂട്ട , കമ്പനിപ്പടി ഭാഗങ്ങളില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ 3 പേര്‍ക്ക് കടിയേറ്റു.

ഉഷ (41) വിനിഷ (28)  , അജ്മൽ (17 ) എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തില്‍ കടിയേറ്റത് . ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


സമീപത്തെ മണ്ണാരപ്പറമ്പ്, ചിറ പ്രദേശങ്ങളിലും 3 പേർക്ക് തെരുവ് നായയുടെ ആക്രമണത്തില്‍  കടിയേറ്റിട്ടുണ്ട്.