26 April 2024 Friday

പെരിങ്ങോട് യൂത്ത് ലൈബ്രറി ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു.

ckmnews

പെരിങ്ങോട് യൂത്ത് ലൈബ്രറി ചുറ്റുമതിൽ ഉദ്ഘാടനം ചെയ്തു. 


ചാലിശ്ശേരി: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2020-21 - വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച യുവജന ലൈബ്രറി ചുറ്റുമതിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.അഞ്ചു ലക്ഷം രൂപ ചിലവിലാണ് ചുറ്റുമതിൽ പണി പൂർത്തികരിച്ചത്.

 ചടങ്ങിൽ  നാഗലശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.വി.ബാലചന്ദ്രൻ അധ്യക്ഷനായി.ഓവർസിയർ കെ.അഞ്ജു റിപ്പോർട്ട് അവതരിപ്പിച്ചു. പി .വി പ്രിയ, പി.വിനീത എന്നിവർ ആം ശംസകളർപ്പിച്ച് സംസാരിച്ചു. ലൈബ്രറി സെക്രട്ടറി കെ. മണികണ്ഠൻ സ്വാഗതവും സേതുമാധവൻ നന്ദിയും രേഖപ്പെടുത്തി.