29 March 2024 Friday

ചാലിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ബ്ലോക്ക് പഞ്ചായത്ത് കിടപ്പ് രോഗികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ചാലിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത്  2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി  വയോജനങ്ങളായ കിടപ്പ് രോഗികൾക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്തു.വീൽചെയർ ,എയർ ബെഡ്, വാട്ടർ ബെഡ്, ബാക്ക് റെസ്റ്റ്, വാക്കിംഗ് സ്റ്റിക്ക്, ക്രച്ചസ്, നെബു ലൈസർ, ഡയപ്പർ എന്നിവ  വിതരണോദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. വിപി റജീന ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് നൽകിയത്.ബ്ലോക്ക് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി.ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.സജി റിപ്പോർട് അവതരിപിച്ചു. ബ്ലോക്ക് അംഗങ്ങളായ പ്രിയ പിവി, ധന്യ സുരേന്ദ്രൻ ,തൃത്താല ബ്ലോക്ക് സെക്കണ്ടറി  പാലിയേറ്റീവ് ഫിസിയോ തെറാപ്പിസ്റ്റ് ഷംന , സി എച്ച് സി ക്ലർക്ക് സുധീഷ് എന്നിവർ സംസാരിച്ചു