26 April 2024 Friday

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

ckmnews


ചാലിശ്ശേരി:കേരള സർക്കാർ പട്ടികജാതി വികസനവകുപ്പ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.ചാലിശ്ശേരി പഞ്ചായത്തിലെ ആലിക്കര മദ്രസയിൽ നടന്ന സെമിനാറിൽ വാർഡ് മെമ്പർ ഷഹന മുജീബ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.സിവിൽ എക്സസ് ഓഫീസർ വിപി മഹേഷ് ലഹരി വിരുദ്ധ ക്ളാസ് എടുത്തു.നന്ദിത വിജയന്‍ നന്ദി പറഞ്ഞു . ഷാജഹാന്‍ പിലാകൂട്ടത്തിൽ,ഗംഗാധരൻ,തുടങ്ങിയവർ സംസാരിച്ചു