28 March 2024 Thursday

ചാലിശ്ശേരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്കേറ്റു

ckmnews



ചങ്ങരംകുളം:ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ക്ഷേത്രത്തിന് സമീപം തിങ്കളാഴ്ച രാവിലെ  കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മൂന്ന് സ്ത്രീകൾ ഉൾപ്പടെ നാലു  പേർക്ക് പരിക്കേറ്റു.ഓട്ടോ ഡ്രൈവർ കൊള്ളന്നൂർ ആന്തൂർ വളപ്പിൽ കുഞ്ഞു മരക്കാർ ( 55 ) ,കോഴിക്കുന്നത്തു വീട് സുബൈദ ( 54) ,  പടിഞ്ഞാറങ്ങാടി സ്വദേശികളായ ഊര തൊടിയിൽ നസീറ (43), സാബിറ ( 42 )  എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ ഒമ്പതിനായിരുന്നു സംഭവം ഓട്ടോയിൽ സഞ്ചരിച്ചിരുന്നവർ കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്നു. കാർ ചാലിശ്ശേരി സ്വദേശിയുടേതാണ്.ഇടിയുടെ ആഘാതത്തിൽ ഓട്ടോക്ക് പിറകിൽ ഉണ്ടായിരുന്ന മൂന്ന് സ്ത്രീകളിൽ രണ്ട് പേർ റോഡിലേക്ക് തെറിച്ചു.  സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ചേർന്ന് ഓട്ടോയിൽ നിന്ന് പുറത്തെടുത്തു. പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.