24 April 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ യാത്രയപ്പ് സമ്മേളനം നടത്തി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ യാത്രയപ്പ് സമ്മേളനം നടത്തി


ചാലിശ്ശേരി സെന്റ്  പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നിന്ന് സ്ഥലം മാറിപ്പോകുന്ന ഇടവക വികാരി ഫാ.റെജി കൂഴിക്കാട്ടിലിന് ഇടവക  യാത്രയയപ്പ് നൽകി.യാത്രയയപ്പ് സമ്മേളനം സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ ഏലിയാസ് ഉദ്ഘാടനം ചെയ്തു .ട്രസ്റ്റി സി.യു .ശലമോൻ സെക്രട്ടറി പി.സി താരുക്കുട്ടി എന്നിവർ ചേർന്ന് ഇടവകയുടെ ഉപഹാരം നൽകി . വിവിധ കുടുംബ യൂണിറ്റുകൾ ഉപഹാരം നൽകി.മാനേജിംഗ് കമ്മിറ്റിയംഗം ഷാബു സി .വി , സൺഡേ സ്കൂൾ ഡിസ്റ്റ്ട്രികട്  ഇൻസ്പെക്ടർ കെ .സി ആൻറണി ,സൺഡേസ്കൂൾ പ്രധാനദ്ധ്യാപിക ഷിനാ മിൽട്ടൺ , മർത്തമറിയം സമാജം സെക്രട്ടറി ജോളി സണ്ണി ,  യൂത്ത് അസോസിയേഷൻ ജോയിൻ സെക്രട്ടറി ക്രിസ്റ്റോ ടൈറ്റസ് ,  മദ്ബഹ പ്രധാന ശുശ്രൂഷകൻ ജോബിൻ ജോണി , ഡോ. നെൽസൺ ചുങ്കത്ത് , ശോഭ സണ്ണി എന്നിവർ സംസാരിച്ചു.യാത്രയയപ്പിന് വികാരി ഫാ. റെജികൂഴിക്കാട്ടിൽ നന്ദി പറഞ്ഞു.