08 May 2024 Wednesday

മേഴത്തൂർ ഹെെസ്ക്കൂളിൽ സ്പോർട്ട്സ് റൂമിന്റെ പൂട്ട് തകർത്ത് മോഷണം

ckmnews


മേഴത്തൂർ: മേഴത്തൂർ ഹൈസ്കൂളിലെ സ്പോർട്സ് റൂമിന്റെ പൂട്ട് തകർത്ത് മോഷണം നടന്നതായി പരാതി.സ്പോർട്സ് റൂമിൽ സൂക്ഷിച്ചിരുന്ന സ്പോർട്സ് കിറ്റുകളാണ് മോഷണം പോയിട്ടുള്ളത്. നിലവിൽ കൗൺസിലിംഗ് മുറിയും ഇതിലാണ് പ്രവർത്തിച്ചിരുന്നത്.കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ അവധി ദിനത്തിലാണ് റൂമിൻ്റെ പൂട്ട് തകർത്ത് മോഷണം നടന്നത്. ഏകദേശം 15000 രൂപയുടെ നഷ്ടം ഉണ്ടായതായി പ്രധാനധ്യാപിക സഫിയ,സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദാലി എന്നിവർ പറഞ്ഞു. തൃത്താല പൊലിസ് കേസെടുത്തു. രാത്രി കാലങ്ങളിൽ ക്ലാസ്സ് റൂമുകളിൽ കയറി വൃത്തി കേടാക്കുന്ന സാമൂഹ്യ ദ്രോഹികളുടെ ശല്യവും ഇവിടെ പതിവാണ്.