19 April 2024 Friday

കൈരളി ടി.വി ഫീനിക്സ് അവാർഡ് താരം കെ.വി.ഫാസിലിന് അനുമോദിച്ചു

ckmnews

കൈരളി ടി.വി ഫീനിക്സ് അവാർഡ് താരം കെ.വി.ഫാസിലിന് അനുമോദിച്ചു


ചാലിശേരി സോക്കർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെന്റിൽ  കൈരളി ടി.വി ഫീനിക്സ് അവാർഡ് താരം കെ.വി. ഫാസിലിന്   ആദരിച്ചു.ഒന്നാം സെമിയുടെ രണ്ടാംപാദ മൽസരത്തിലെ ടീമംഗങ്ങളായ ജിം ഖാന തൃശൂർ , ഷിഫ മഞ്ചേരി ടീമുകളെ ഫാസിൽ പരിചയപ്പെട്ടു.കാൽപന്ത് കളിയെ ചെറുപ്രായത്തിൽ പ്രണയിച്ച ഫാസിൽ തന്റെ കുറവുകളെ നോക്കാത്തെ നിശ്ചയദാർഡ്യത്തിന്റെ ചിറകടിച്ച് ഉയർത്തിയാണ് ഏറെ ഇഷ്ടപ്പെട്ട ഫുട്ബോളിന്റെ മാന്ത്രിക ഇന്ദ്രജാലം കാൽ വെളയിൽ ഫാസിൽ  ഒതുക്കിയത്.ആദ്യമായി അഖിലേന്ത്യാ സെവൻസ് ഫ്ളെ ഡ് ലൈറ്റ് ടൂർണ്ണമെന്റിൽ മുഖ്യാതിഥിയായി എത്തിയ കെ.വി. ഫാസിലിന് ഫുട്ബോൾ ടൂർണ്ണമെന്റ് കൺവീനർ എം.എം.അഹമ്മദുണ്ണി മെമ്മന്റോ നൽകി ആദരിച്ചു.ചെയർമാൻ വി.വി.ബാലകൃഷ്ണൻ ,സന ഗോൾഡ് ഉടമ സിദ്ധിഖ് ,  മാർവ്വൽ ക്ലബ്ബ് ട്രഷറർ ടി.കെ.മണികണ്ഠൻ , സി.എസ്.എ ട്രഷറർ സജീഷ് കളത്തിൽ , ജോ: കൺവീനർ ടി.കെ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.