23 April 2024 Tuesday

അത്തദിനത്തില്‍ ചാലിശ്ശേരിയില്‍ 100 ഏക്കര്‍ നെല്‍കൃഷി കൊയ്തെടുത്തു വിഷരഹിത അരി ഓണത്തിന് വിപണിയില്‍ എത്തും

ckmnews

അത്തദിനത്തില്‍ ചാലിശ്ശേരിയില്‍ 100 ഏക്കര്‍ നെല്‍കൃഷി കൊയ്തെടുത്തു


വിഷരഹിത അരി ഓണത്തിന് വിപണിയില്‍ എത്തും


ചാലിശ്ശേരി:കോവിഡ് ഭീതിയിലും സമൃദ്ധിയുടെ ഓണം ആഘോഷിക്കുവാൻ ചാലിശ്ശേരിയിൽ അത്തംനാളിൽ കൊയ്ത്തെടുത്തത് നൂറേക്കർ നെൽക്കതിരുകൾ.കോവിഡ് മഹാമാരിയെ തുടർന്നുള്ള ഭക്ഷ്യക്ഷാമം പരിഹരിക്കാനായാണ്  സംസ്ഥാനത്ത് തന്നെ ആദ്യമായി ഗ്രാമപഞ്ചായത്ത്,കൃഷിഭവൻ ,സ്വാമി വിദ്യാനന്തപുരി നേതൃത്വം നൽകുന്ന  ജനകനന്ദിനി ഫെയസ്ബുക്ക് കൂട്ടായ്മ ,ക്ലബ് ,പാടശേഖര സമിതികൾ എന്നിവരുടെ സഹകരണത്തോടെ  തരിശായി കിടക്കുന്ന  നൂറ് ഏക്കർ ഭൂമിയിൽ കൃഷിയിറക്കിയത്.നെൽ വിത്തിനങ്ങളായ ഹ്രസ്വ  , മനുരത്ന എന്നിവ ഉപയോച്ച്  ഒന്നാംവിള  കൃഷി മെയ് ആദ്യവാരമാണ് ആരംഭിച്ചത്.ശനിയാഴ്ച രാവിലെ നൂറ്മേനി  വിളഞ്ഞ നെൽകൃഷിയുടെ വിളവെടുപ്പ്  വി.ടി.ബലറാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.കൊയ്ത്തുമതി യന്ത്രം ഉപയോഗിച്ച് കൊയ്ത്ത്ടുക്കുന്ന എൺപത്ത് ടൺ നെല്ല്  അരിയാക്കുന്നതിനായി   ആലത്തൂരിൽ സ്വകാര്യ മില്ലിൽ എത്തിച്ചു.അഞ്ച് ദിവസത്തിനകം ജനകനന്ദിനി എന്ന പേരിൽ വിഷ രഹിതമായ അരി വിപണിയിൽ എത്തും.

പത്ത്കിലോ തൂക്കത്തിൽ  തുണിബാഗിൽ 650 രൂപ വിലയിൽ ഉപഭോക്തവിന് ജൈവ രീതി പ്രകാരമുള്ള അരി ലഭിക്കും.അന്നപൂർണ്ണ പാടശേഖരത്തിൽ നടന്ന ചടങ്ങിൽ  ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ അദ്ധ്യക്ഷനായി.  കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ റോസിലി മുഖ്യാതിഥിയായി.പഞ്ചായത്തംഗങ്ങളായ അലി കുന്നത്ത്  ,കോയക്കുട്ടി , പ്രദീപ് ചെറുവാശ്ശേരി , അസിസ്റ്റൻ്റ് അഗ്രിക്കൾച്ചറൽ ഓഫീസർ  മനോജ് സി പി , രജനി  എന്നിവരും പാടശേഖര സമിതി ഭാരവഹികളായ  രവി പട്ടിശ്ശരി ,രാജേഷ്  , അബ്ദുൾസലാം , മുരളി , വീരാൻ കുട്ടി ,ഹരിദാസ് എന്നിവർ സംസാരിച്ചു.