08 May 2024 Wednesday

ചാലിശേരി ജി.സി.സി. ക്ലബ്ബിൽ ക്രിസ്മസ് കേക്ക് മേളക്ക് തുടക്കമായി

ckmnews

ചാലിശേരി ജി.സി.സി. ക്ലബ്ബിൽ ക്രിസ്മസ് കേക്ക് മേളക്ക് തുടക്കമായി


ചാലിശേരി ജി സി സി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അക്കാദമിക് പ്രവർത്തനങ്ങളുടെ ധനശേഖാരണർത്ഥം നടത്തുന്ന ക്രിസ്മസ് കേക്ക് മേളയ്ക്ക് തുടക്കമായി.ക്ലബ്ബ് ഹൗസിൽ ചേർന്ന കേക്ക് മേളയുടെ  ആദ്യ കൂപ്പൺ ക്ലബ്ബ്  പ്രസിഡന്റ്  റോബർട്ട് തമ്പി , സെക്രട്ടറി ഇക്ബാൽ  , ഷാജഹാൻ നാലകത്ത് എന്നിവർ ചേർന്ന്  പി കെ ജിജു എറണാകുളം പഞ്ചായത്ത് അംഗങ്ങളായ ആനിവിനു  , ഹുസൈൻ പുളിയഞ്ഞാലിൽ എന്നിവർക്ക് നൽകി ഉദ്ഘാടനം ചെയ്തു.ക്ലബ്ബിന് മൈക്കാ സെറ്റ് വാങ്ങുവാനുള്ള തുക  പി.കെ ജിജു വാഗ്ദാനം ചെയ്തു.യോഗം ക്ലബ്ബ് രക്ഷാധികാരി ബാബുനാസർ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് റോബർട്ട് തമ്പി അദ്ധ്യക്ഷനായി. ട്രഷറർ ബഷീർ ,നൗഷാദ് മുക്കൂട്ട ,രക്ഷാധികാരികളായ പി.എസ് വിനു , ബിനു എന്നിവർ സംസാരിച്ചു.