08 May 2024 Wednesday

ഇ.പി. എൻ നബീശൻ മാസ്റ്റർ വായനയുടെ സൗഭാഗ്യങ്ങളിലേക്ക് നാടിന് നയിച്ച മഹത് വ്യക്തി:മന്ത്രി എം.ബി. രാജേഷ്

ckmnews

ഇ.പി. എൻ നബീശൻ മാസ്റ്റർ വായനയുടെ സൗഭാഗ്യങ്ങളിലേക്ക് നാടിന് നയിച്ച മഹത് വ്യക്തി:മന്ത്രി എം.ബി. രാജേഷ്


ചാലിശ്ശേരി:വായനയുടെ സൗഭാഗ്യങ്ങളിലേക്ക് നാടിന് നയിച്ച മഹത് വ്യക്തിയാണ് ഇ.പി. എൻ നബീശൻ മാസ്റ്റർ എന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം.ബി. രാജേഷ്. ചാലിശേരി പെരുമണ്ണൂർ ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ എഴുമങ്ങാട് പുഷ്പകത്ത് നീലകണ്ഠൻ നമ്പീശൻ മാസ്റ്ററുടെ  ഇരുപത്തിയൊൻപതാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.സമൂഹത്തിൽ ഉണ്ടാകുന്ന ഏത് മാറ്റങ്ങളുടെയും പ്രേരക ശക്തിയാണ് വായനശാലകളെന്ന് മനസ്സിലാക്കിയ കാന്തദർശിയാണ് നമ്പീശൻ മാസ്റ്ററെന്നും മന്ത്രി പറഞ്ഞു.ഓരോ വായനശാലകളും ആശയങ്ങളുടെ ആയുധപ്പുരകളാണ് ഈ ആശയങ്ങൾ സാമൂഹിക മാറ്റത്തിന് കാരണമാകുന്നതായും ,വായനശാലകൾക്ക് മനുഷ്യരെ നല്ലവരാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മ്യൂറൽ റിലീഫ് സൃഷ്ടികൾ പൂർത്തിയാക്കിയ ചുമർ ചിത്രകലാകാരൻ  മണികണ്ഠൻ പുന്നക്കലിനെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു.വായനശാലയുടെ ഉപഹാരവും നൽകി..മണികണ്ഠൻ പുന്നക്കലിന്റെ ചിത്രകലയുടെ സൃഷ്ടികളെ കുറിച്ചുള്ള ഇംഗ്ലീഷിലുള്ള പുസ്തകത്തെ

സതീഷ്കുമാർ എങ്കക്കാട്  പരിചയപ്പെടുത്തി. ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി.കലാസംവിധായകൻ അജയൻ ചാലിശ്ശേരി,  ബ്ലോക്ക് പഞ്ചായ അംഗം ധന്യ സുരേന്ദ്രൻ ,പഞ്ചായത്തംഗം സജിത ഉണ്ണികൃഷ്ണൻ , വേണു പാലൂർ ,കലാനിരൂപകൻ ഡോ. ഷാജു നെല്ലായി ,ലൈബ്രറി കൗൺസിലംഗം 

സി .കെ ഉണ്ണികൃഷ്ണൻ ,  പി അനീഷ് എന്നിവർ സംസാരിച്ചു വായനശാല പ്രസിഡൻറ് ഡോ. ഇ.എൻ ഉണ്ണികൃഷ്ണൻ സ്വാഗതവും വായനശാല സെക്രട്ടറി നിധിൻദേവ് നന്ദിയും പറഞ്ഞു