08 May 2024 Wednesday

ആനക്കര ഹയർ സെക്കണ്ടറി ഹൈസ്കൂൾ 94/95 എസ്എസ്എൽസി ബാച്ച് കൂട്ടായ്മ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു

ckmnews


എടപ്പാൾ:ആനക്കര ഹയർ സെക്കണ്ടറി ഹൈസ്കൂൾ 94/95 എസ്എസ്എൽസി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തിൽ എസ്എസ്എൽസി,പ്ളസ്ടു വിജയികൾക്കുള്ള അനുമോദവും ജനറൽബോഡിയോഗവും സംഘടിപ്പിച്ചു.ആനക്കര സ്വാമിനാഥ വിദ്യാലയത്തിൽ വെച്ച് നടന്ന പ്രോഗ്രാമിൽ സെക്രട്ടറി ഷാബി സ്വാഗതം പറഞ്ഞു.പ്രസിഡന്റ് ശ്രീദേവി അധ്യക്ഷത വഹിച്ച പരിപാടിയിൽ ട്രഷറർ നാരായണൻകുട്ടി കഴിഞ്ഞ കമ്മറ്റി പ്രവർത്തങ്ങളുടെ കണക്കുകൾ അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് ബഷീർ, കമ്മറ്റി അംഗങ്ങൾ ജയകൃഷ്ണൻ,ഷിജി,റസീന,റൈഹാനത്, സാജിത, ദീപു, സുമ

എന്നിവരും മറ്റു ബാച്ച് മെമ്പേഴ്സും പങ്കെടുത്തു.യോഗത്തി നൗഷാദ്, മൊയ്‌ദീൻഷ, രാജേഷ്, മണികണ്ഠൻ, ഭാസ്കരകുമാർ, ആനന്ദ്, ഷിജി, റസീന, സുമ, ദീപു, പ്രിയ, ചിത്ര എന്നിവരടങ്ങുന്ന പുതിയ കമ്മറ്റി രൂപീകരിച്ചു