01 May 2024 Wednesday

ചാലിശ്ശേരി പടിഞ്ഞാറെമുക്ക് അർജൻറീന ഫാൻസ് മധുര വിതരണം നടത്തി.

ckmnews

ചാലിശ്ശേരി പടിഞ്ഞാറെമുക്ക്

അർജൻറീന ഫാൻസ്

മധുര വിതരണം നടത്തി.


ചങ്ങരംകുളം: കോപ്പ അമേരിക്ക ഫൈനൽ മൽസരത്തിൽ ബ്രസീലിനെ തോൽപിച്ച് അർജൻറീന കപ്പ് നേടിയതിൻ്റെ ആഹ്ലാദമായി ചാലിശ്ശേരി പടിഞ്ഞാറ് മുക്ക് അർജൻ്റീന ഫാൻസ്  മധുരവിതരണം നടത്തി .വിജയാഹ്ലാദത്തിൻ്റെ ഭാഗമായി  കേക്ക് മുറിച്ചു.  തുടർന്ന് പടിഞ്ഞാറെമുക്ക് പ്രദേശത്തെ  നൂറിലധികം വീടുകളിൽ മധുര പലഹാരങ്ങൾ വിതരണം നടത്തി.സന്തോഷ് എരിയപുറത്ത്, പ്രണവ്, ഷൈൻ, നിഖിൽ,അമൽ ഷാജൻ എന്നിവർ നേതൃത്വം  നൽകി .