26 April 2024 Friday

ഡ്രൈവിംഗ് പരിശീലനം നിയന്ത്രണം വിട്ട് വാഹനം ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞ് കയറി.

ckmnews



ഡ്രൈവിംഗ് പരിശീലനം നിയന്ത്രണം വിട്ട് വാഹനം ക്ഷേത്ര ഓഫീസിലേക്ക് പാഞ്ഞ് കയറി. ചാലിശ്ശേരി മുലയം പറമ്പത്ത്കാവ് ക്ഷേത്ര മൈതാനത്ത് ഡ്രൈവിംഗ് പരിശീലനത്തിന് എത്തിയ കാർ നിയന്ത്രണം വിട്ട് അമ്പലത്തിലെ വഴിപാട് കൗണ്ടറിലേക്കുള്ള പാഞ്ഞ് കയറി ശനിയാഴ്ച രാവിലെയാണ് സംഭവം പോർക്കുളം കൊങ്കണൂർ  സ്വദേശികളാണ് പരിശീലനത്തിന്  വലിയ കാറുമായി എത്തിയത്. വാഹനം ഓണാക്കി ഉടനെ തന്നെ നേരെ ചെന്ന്  ഇടിക്കുകയായിരുന്നു. കരിങ്കൽ ഭിത്തി തകർത്ത് വഴിപാട് കൗണ്ടറിലേക്ക് എത്തി. സമയങ്ങളിൽ ക്ഷേത്ര പരിസരത്ത് വിശ്വാസികൾ ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇന്നലെ ജനുവരി ഒന്നിന് ക്ഷേത്രത്തിൽ ചുറ്റുവിളക്ക് വഴിപാട് ബുക്ക് ചെയ്യുന്നതിന് ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റി. വഴിപാട് കൗണ്ടറിൻ്റെ ഇരുമ്പ് തൂണും ഇടിയിൽ തകർന്നു. സംഭവം അറിഞ്ഞ് നിരവധി പേർ ഷേത്രത്തിലെത്തി