27 April 2024 Saturday

ചാലിശ്ശേരി സ്വദേശി ജോണിയുടെ വീട്ടിലെ മുറ്റത്തെ പൂക്കളത്തിന് 47 വയസ്സ്

ckmnews

സൗഹാര്‍ദ്ധങ്ങളുടെ പൊന്നോണം


ചാലിശ്ശേരി സ്വദേശി  ജോണിയുടെ വീട്ടിലെ മുറ്റത്തെ പൂക്കളത്തിന് 47 വയസ്സ്


ചങ്ങരംകുളം:കോവിഡ് പ്രതിസന്ധികൾക്കിടയിലും  പതിവ് തെറ്റിക്കാതെ ചാലിശ്ശേരിയിലെ  ക്രൈസ്തവ കുടുംബം നാടിന് മാതൃകയാക്കുന്നു.പ്രതീക്ഷയുടെ  ഓണം ആഘോഷിക്കുമ്പോൾ   പുതിയ തലമുറക്ക് മത സൗഹാർദ്ദത്തിൻ്റെ നേർരൂപമായി ചാലിശ്ശേരി സ്വദേശി ചീരൻ ജോണിയുടെ  ഓണ പൂക്കളത്തിന്  നാൽപത്തിയേഴ് വർഷത്തിൻ്റെ പാരമ്പര്യം വേറിട്ട കാഴ്ചയാക്കുന്നു.പിതാവ് ചീരൻ ലാസറിൽ നിന്നാണ്  ബാല്യം തൊട്ട് ജോണി  

 അത്തക്കളം ഒരുക്കുന്നത് കണ്ട് പഠിച്ചത്.

 നാല്പത്തിയേഴാം വയസ്സിലുംജോണി ഇത് പിൻതുടരുകയാണ്.അത്തം മുതൽതിരുവോണം വരെയുള്ള  പത്ത്  ദിവസം വീടിനുമുറ്റത്ത് പൂക്കളം ഒരുക്കും.അത്തം മുതൽ ജോണി , ഭാര്യ റീന ,മക്കളായ ജാക്ക് ,ജിം ,ജിൽ ഭാര്യ സഹോദരൻ ബിജുവും ചേർന്ന് രാവിലെ 6.30 ന് ആരംഭിക്കുന്ന പൂക്കളം രണ്ട് മണിക്കൂർ നേരമെടുത്ത്  പൂർത്തിയാക്കും.പത്ത് ദിവസവും വിവിധ ഡിസൈനി ഗിൽ ഉള്ള ആറടി വ്യാസമുള്ള   ആകർഷകളായ പൂക്കളമാണ് ഒരുക്കിയത്.ദിവസേന ആയിരത്തി അഞ്ഞൂറോളം രൂപയുടെ പല തരംപൂക്കളാണ്  അത്തക്കളത്തിനായി വാങ്ങിയത്.തിരുവോണം ദിവസം ഏഴരഅടി വൃത്താകൃതിയിൽ വലിയപൂക്കളവും ഒരുക്കുന്നുണ്ട്.റംസാൻ ,ബക്രീദ്  ,വിഷു ,പൂരം , ക്രിസ്തുമസ്സ് , എല്ലാം  ആഘോഷമായാണ് കുടുംബം നടത്തുക പതിവ്.മഹാമാരിക്കിടയിലും പഴയകാലത്തെ അത്തം പത്തോണം എന്ന  ആഘോഷത്തിനും ,മാനുഷ്യരെല്ലാരും ഒന്നുപോലെ എന്ന ചിന്തക്കും വഴികാട്ടുകയാണ് ജോണിയുടെ കുടുംബം.