28 March 2024 Thursday

മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത വേണം:മന്ത്രി എംബി രാജേഷ്

ckmnews

ചങ്ങരംകുളം:നീതിയുടെ നദി ആഹ്ലാദത്തിന്റെ കടലിൽ ചെന്ന് ചേരാൻ അതിക  കാലം വേണ്ടി വരില്ലെന്നും മനുഷ്യരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ജാഗ്രത പുലർത്തണമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു.എല്ലാ നദികളും ചെന്ന് ചേരുന്നത് കടലിലാണ് നദി ഒഴുകുന്നതിന്റെ ലക്ഷ്യം തന്നെ കടലിൽ ചെന്ന് ലയിക്കുക എന്നതാണ് .സന്തോഷത്തിന്റെ കടലിലേക്ക് നീതിയുടെ നദി എത്രയും വേഗം ഒഴുകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ധേഹം പറഞ്ഞു.ചാലിശേരി സെൻറ് പീറ്റേഴ്സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി എം.ബി രാജേഷ്.എന്നും സ്നേഹത്തോടെ കഴിയുന്ന മനുഷ്യരെ  ഭിന്നിപ്പിക്കാൻ വെറുപ്പിന്റെ പകയുടെ ശത്രുത്വയുടെ വിത്തുകൾ പാകാൻ ശ്രമിക്കുന്നവർക്കെതിരെ നല്ല ജാഗ്രതയുള്ളവ രാകണമെന്നും ദൈവീക സ്നേഹത്തോടൊപ്പം നാം എല്ലാവരും നാടിന്റെ  ശുചിത്വത്തിന് മുന്നിൽ നിന്ന്  പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ വികാരി ഫാദർ എൽദോസ് ചിറക്കുഴിയിൽ അദ്ധ്യക്ഷനായി.ഇടവകയിൽ നിന്ന് ചാർട്ടട് എക്കൗണ്ട്  പാസായ ജീസ് ജോസ് ,കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി സെക്കോളേജിയിൽ അഞ്ചാം റാങ്ക് നേടിയ  മിന്നു സിബി എന്നിവരെ  മന്ത്രി അനുമോദിച്ചു.ഇടവകയിൽ എൺപത്ത് വയസ്സ് കഴിഞ്ഞ ഇടവക അംഗങ്ങളെ മന്ത്രി എം.ബി.രാജേഷ് , തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി , പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആനിവിനു എന്നിവർ ചേർന്ന് ഉപഹാരവും ,പൊന്നാടയും അണിയിച്ച് ആദരിച്ചു.മന്ത്രിയെ ഇടവക വികാരിയും കമ്മിറ്റി അംഗങ്ങളും ചേർന്ന് പൊന്നാടയും ,മെമ്മന്റോയും നൽകി ആദരിച്ചു.സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലിയാസ് ,ജോസഫ് ചാലിശേരി , ട്രസ്റ്റി സി.യു. ശലമോൻ , തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ , സെക്രട്ടറി പി.സി.താരുകുട്ടി ,  മാനേജിംഗ് കമ്മിറ്റി അംഗം തമ്പി കൊള്ളന്നൂർ എന്നിവർ സംസാരിച്ചു.മാനേജിംഗ് കമ്മറ്റി അംഗങ്ങളായ സി.വി.ഷാബു മാസ്റ്റർ സ്വാഗതവും , തോംസൺ കെ  വർഗ്ഗീസ് മാസ്റ്റർ  നന്ദിയും പറഞ്ഞു.നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു.സ്നേഹവിരുന്നും ഉണ്ടായി.പരിപാടികൾക്ക് വികാരി ഫാദർ എൽദോസ് ചിറക്കുഴിയിൽ, ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി പി.സി .താരുകുട്ടി എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി