23 April 2024 Tuesday

ചാലിശ്ശേരി മുക്കില്‍ പീടിക മുസ്ലിംലീഗ് കമ്മിറ്റി പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:  ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്  മുസ്‌ലിം ലീഗ് മുക്കിലപീടിക ശാഖ കമ്മിറ്റി വക സൗജന്യ പച്ചക്കറി കിറ്റുകൾ വിതരണം ചെയതു.ചാലിശ്ശേരി  പഞ്ചായത്ത്  പതിനാലാം വാര്‍ഡിലെ , പ്രവാസികൾ ഉൾപ്പെടെയുള്ള  മുഴുവന്‍ കുടുംബത്തിനുമായി അഞ്ഞൂറിൽപ്പരം കിറ്റുകൾ നൽകി.പച്ചക്കറി കിറ്റുകളുടെ ആദ്യ വിതരണം   പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ  നിർവ്വഹിച്ചു.ഭാരവാഹികളായ  സക്കീർ , അബദുൾ റഹുമാൻ , കോയഹസ്സൻഹാജി , ഇബ്രാഹീം , ഹമീദ്  ,ഷംസുദ്ദീൻ, ലത്തീഫ് , സിദ്ധിഖ്  എന്നിവർ നേതൃത്വം നൽകി.