08 May 2024 Wednesday

തൃത്താലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ckmnews



തൃത്താല:തൃത്താലയില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.തൃത്താല തലയാണപറമ്പിലെ സ്വകാര്യ വ്യക്തിയുടെ ഇഷ്ടിക കമ്പനിയോട് ചേര്‍ന്ന ഭാഗത്തായി അമ്പതോളം പ്ലാസ്റ്റിക് കവറുകളിലായാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.


നിരോധിത പുകയില ഉല്‍പ്പന്നങ്ങളായ ഹാന്‍സ് , പാന്‍പരാക്ക് തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.