09 May 2024 Thursday

അനധികൃതമായി സ്കൂട്ടറിൽ സൂക്ഷിച്ച 8ലിറ്റർ വിദേശ മദ്യവുമായി ചാലിശ്ശേരി സ്വദേശി അറസ്റ്റിൽ

ckmnews

അനധികൃതമായി സ്കൂട്ടറിൽ സൂക്ഷിച്ച 8ലിറ്റർ വിദേശ മദ്യവുമായി ചാലിശ്ശേരി സ്വദേശി അറസ്റ്റിൽ


ചാലിശ്ശേരി:അനധികൃതമായി സ്കൂട്ടറിൽ സൂക്ഷിച്ച 8ലിറ്റർ വിദേശ മദ്യവുമായി ചാലിശ്ശേരി സ്വദേശി അറസ്റ്റിൽ.ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി 

തൃത്താല റേഞ്ച്  എക്സൈസ് ഇൻസ്പെക്ടർ പി എം ഫസലു റഹ്മാനും പാർട്ടിയും ചേർന്നാണ് മദ്യം പിടികൂടിയത്.ചാലിശ്ശേരി ഒറ്റപിലാവ് റോഡിൽ നിന്നാണ് 8 ലിറ്റർ മദ്യവുമായി ചാലിശ്ശേരി സ്വദേശിയായ പൂഴികുന്നത്ത് വീട്ടിൽ അപ്പുകുട്ടൻ മകൻ രാധാകൃഷ്ണനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.സിവിൽ എക്സൈസ് ഓഫിസർ 

വി പി മഹേഷ് ,അരുൺ പി നിതീഷ് ഉണ്ണി വനിതാ സിവിൽ എക്സൈസ് ഓഫിസർ അനിതാ പി എൻ എന്നിവർ പങ്കെടുത്തു