26 September 2022 Monday

ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ മാഷിന് അറുപതാം പിറന്നാൾ 36 വർഷത്തെ വിദ്യാർത്ഥികളുടെ അപൂർവ്വ ഗുരുശിഷ്യ സംഗമം ബുധനാഴ്ച

ckmnews

ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ മാഷിന് അറുപതാം പിറന്നാൾ

36 വർഷത്തെ വിദ്യാർത്ഥികളുടെ അപൂർവ്വ ഗുരുശിഷ്യ സംഗമം ബുധനാഴ്ച

ചങ്ങരംകുളം:മൂന്നര പതിറ്റാണ്ടിനപുറം അധ്യാപകനായി സേവനം ചെയ്ത ആത്മമിത്രങ്ങളായ ക്ലാസ് മുറികളിലെ വിദ്യാർത്ഥികളുടെ  വേറിട്ട അപൂർവ്വ ഗുരുശിഷ്യ സംഗമം ബുധനാഴ്ച ചാലിശേരിയിൽ നടക്കും.ചാലിശ്ശേരി പെരുമണ്ണൂർ എഴുമങ്ങാട് പുഷ്പകത്ത് ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ വീട്ടിലാണ് ഈ അപൂർവ്വ വിദ്യാർത്ഥി സംഗമം നടക്കുന്നത്. ഡോ. ഉണ്ണികൃഷ്ണൻ 1983 മുതൽ 2019 വരെയുള്ള മുപ്പത്തിയാറ് വർഷത്തെ കാലയളവിൽ ജോലി ചെയ്തിരുന്ന പാലക്കാട് നൂറണി ജി. എച്ച്.എസ് , ചിറ്റൂർ വിക്ടോറിയ ഗേൾസ് സ്കൂൾ , മേഴത്തൂർ ജി.എച്ച് .എസ് , ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ  തുടങ്ങി നാല് ഹൈസ്കൂളിലെ  വിദ്യാർത്ഥികളും , പന്ത്രണ്ട് വർഷമായി പ്രൊഫസറായി സേവനം ചെയ്ത കോഴിക്കോട് , തൃശൂർ ഗവ: ട്രയിനിങ്ങ് കോളേജിലുമായി  പഠിപ്പിച്ച  36 ബാച്ചുകളിലെ പ്രിയ ശിഷ്യരാണ് വീട്ടുമുറ്റത്ത് ഒത്തുകൂടുന്നത്. 2019 ൽ തൃശൂർ ഗവ: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി ഇൻ എജ്ജ്യൂക്കേഷനിൽ അദ്ധ്യാപക പ്രശിക്ഷകനും , സംസ്കൃത ഡിപ്പാർട്ട്മെന്റ് മേധാവിയായാണ് വിരമിച്ചെങ്കിലും ശിഷ്യരെല്ലാം തന്നെക്കാൾ മികവോടെ സഞ്ചരിക്കണമെന്നാഗ്രഹം മാഷ്ക്കുണ്ടായിരുന്നു.കോവിഡ് കാലത്തെ ഒഴിവ് സമയങ്ങൾ നഷ്ടപ്പെടുത്താതെയാണ് പഴയ ഓർമ്മചെപ്പിൽ നിന്ന്  മൂന്നര പതിറ്റാണ്ടിലെ ശിഷ്യ സമ്പാദ്യത്തെ അന്വേഷിച്ച്  കണ്ടെത്തിയത്. പൂർവ്വ വിദ്യാർത്ഥികൾക്കായി വാട്സപ് ഗ്രൂപ്പും സജീവമാക്കി.എന്നും ശിഷ്യർ കൂടെയുണ്ടാകണമെന്നാഗ്രഹമാണ് ആത്മ മിത്രങ്ങളെ പോലുള്ള പൂർവ്വവിദ്യാർത്ഥികൾ ഗുരുവിന്റെ 60 പിറന്നാൾ നിറപ്പകിട്ടുള്ളതും ,സുഗന്ധവും മധുരവുമാകുന്നത്.


ബുധനാഴ്ച രാവിലെ വീട്ടിൽ  ആരംഭിക്കുന്ന ശിഷ്യസംഗമത്തിൽ  പ്രവാസികൾ  , വിവിധ സംസ്ഥാന ങ്ങളിൽ ഉള്ളവർ , കേരളത്തിന്റെ വിവിധ ജില്ലകളിൽ നിന്ന്  പങ്കെടുക്കും അവർക്കായി മാഷ്  വലിയ വിരുന്നും ഒരുക്കിയിട്ടുണ്ട്.പത്ത് ഗ്രന്ഥങ്ങളുടെ എഡിറ്ററായും ,ഇരുന്നൂറിലധികം ലേഖനങ്ങളും ഇതിനകം പ്രസിദ്ധീകരിച്ചു. കൂടാതെ സംസ്കൃതത്തിൽ ഷോഡശക്രിയാ നിരൂപണം , സംസ്കൃത പ്രവേശിക ,അപരഷോഡശക്രിയ നിരൂപണം തുടങ്ങി നിരവധി പുസ്തകളെഴുതി


ഒരോ ദിനത്തിനും അതിന്റേതായ സന്തോഷങ്ങളും ലക്ഷ്യങ്ങളുമുണ്ടെന്നുള്ള  മാഷുടെ  ജീവിതത്തിലെ അനുഭവങ്ങൾ വാക്കുകളിൽ അവതരിപ്പിക്കുന്ന എഴുന്നൂറോളം ശ്ലോകങ്ങളടങ്ങിയ   "ഉണ്ണിഗീത " എന്ന പുസ്തക പ്രകാശനവും, 36 വർഷങ്ങളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ശിഷ്യസ്മൃതികൾ - എന്ന പുസ്തകവും പിറന്നാളിന്റെ ഭാഗമായി ബുധനാഴ്ച ചാലിശ്ശേരി പഞ്ചായത്ത് അംബേദ്കർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പ്രകാശനം നടത്തും.ഷഷ്ടിപൂർത്തിയോടനുബന്ധിച്ച് കഴിഞ്ഞ കാൽ നൂറ്റാണ്ടായി  ഡോ.ഉണ്ണികൃഷ്ണൻ പ്രസിഡന്റായി പ്രവർത്തിക്കുന്ന പെരുമണ്ണൂർ ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഉച്ചക്ക് ശേഷം വൈജ്ഞാനിക പാരമ്പര്യവും ആധുനിക ഇന്ത്യയും എന്ന വിഷയത്തിൽ സെമിനാർ  , അനുമോദനം , പാട്ടിന്റെ വഴി സംഗീതവിരുന്നും നടക്കും.ശഷ്ഠി പൂർത്തിയാഘോഷം ഷൊർണ്ണൂർ എം.എൽ.എ  പി.മമ്മിക്കുട്ടി  ഉദ്ഘാടനം ചെയ്യും.ഡോ.സി.പി.ചിത്രഭാനു , തൃത്താല ബ്ലോക്ക് വൈ.പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി,പഞ്ചായത്തംഗം സജിതഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുക്കും.


പെരുമണ്ണൂർ എഴുമങ്ങാട് പുഷപ്കത്ത് പരേതനായ നീലകണ്ഠൻ നമ്പീശൻ - നങ്ങേലി ബ്രാഹ്മണിയമ്മ ദമ്പിതമാരുടെ മകനാണ്.

കേരള വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ഡി.എൽ. ഡ് , അധ്യാപക പരീക്ഷ എന്നിവയുടെ കരിക്കുലം , സിലിബസ് നിർമ്മാണ സമിതിയംഗം , പാഠപുസ്തക സമിതി അംഗം , കോഴിക്കോട് സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് അംഗം , കണ്ണൂർ ,കോഴിക്കോട് , ശങ്കരാചാര്യ , കേരള , യൂണിവേഴ്സിറ്റികളിലെ കരിക്കുലം , സിലബസ് നിർമ്മാണ സമിതി അംഗം , സാക്ഷരത പ്രസ്ഥാനത്തിലെ സജീവ പ്രവർത്തകൻ , പത്ത് വർഷം  ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ 

ചാലിശേരി പഞ്ചായത്ത് കീ റിസോഴ്സ് പേഴ്സൺ ,സാക്ഷരത മിഷ്യന്റെ സജീവ പ്രവർത്തകൻ , അദ്ധ്യാപക സംഘടന പ്രവർത്തകൻ , പ്രഭാഷകൻ , സംസ്കൃത പണ്ഡിതൻ എന്നീ മേഖലകളിൽ ഡോ.ഇ.എൻ ഉണ്ണികൃഷണൻ പ്രവർത്തിക്കുന്നു.സാംസ്കാരിക രംഗത്ത് നിറ സാന്നിധ്യമായ ഡോ.ഉണ്ണികൃഷണൻ മാസ്റ്ററുടെ സഞ്ചാരപഥം പുഴ പോലെ ഒഴുകട്ടെ എന്നാശംസിക്കുകയാണ് ചാലിശേരി ഗ്രാമവാസികൾ.


 ഗീവർ .എ.സി. ചാലിശേരി