29 March 2024 Friday

പതാക ദിനാചരണവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി

ckmnews

പതാക ദിനാചരണവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്ത്‌ മുസ്ലീം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എഴുപത്തിനാലാമത്  ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് പതാക ദിനാചരണവും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും നടത്തി.


പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് പി.ഐ. യൂസഫ് പതാക ഉയർത്തി. തുടർന്ന് നടന്ന അനുസ്മരണ യോഗം തൃത്താല നിയോജക മണ്ഡലം  പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ ഉദ്ഘാടനം ചെയ്തു.


ഇക്ബാൽ വാഫി പ്രാർത്ഥനയും മുഹമ്മദ്ണ്ണി മാസ്റ്റർ, പി.എസ്.അബ്ദുറഹ്മാൻ,കെ.ടി. സുലൈമാൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്ബർ ഫൈസൽ , ബാലൻ ആലിക്കര, റഷീദ് പണിക്കവീട്ടിൽ, സൈഫു പട്ടിശ്ശേരി, എന്നിവർ സംസാരിച്ചു  സെക്രട്ടറി കബീർ പട്ടിശേരി സ്വാഗതവും , എം.വി.സലിം ചാലിശ്ശേരി നന്ദിയും പറഞ്ഞു.