08 May 2024 Wednesday

പട്ടാമ്പി നേർച്ചക്കിടെ മൂന്ന് മൊബൈലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ

ckmnews

പട്ടാമ്പി നേർച്ചക്കിടെ മൂന്ന് മൊബൈലുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ 


പട്ടാമ്പി നേർച്ചക്കിടെ മൂന്ന്  മൊബൈൽ ഫോണുകൾ കവർന്നെടുത്ത മോഷ്ടാവ് തൃത്താല പോലീസിൻ്റെ പിടിയിലായി.കോഴിക്കോട് സ്വദേശി നടക്കാവ് പരിൻ്റ പുരക്കൽ വീട്ടിൽ 28 വയസുള്ള ഷാഹുൽ ആണ് പിടിയിലായത്.പട്ടാമ്പി നേർച്ച കാണാനെത്തിയ സുഹൃത്തുക്കളായ മൂന്ന് പേർ തങ്ങളുടെ മൊബൈൽ ഫോണുകൾ ഇരുചക്ര വാഹനനത്തിനകത്ത് സൂക്ഷിച്ചുവെക്കുകയായിരുന്നു. എന്നാൽ മൂവരും വാഹനത്തിനകത്ത് മൊബൈൽ ഫോൺ വെക്കുന്നത് മോഷ്ടാവ് കാണുകയും പിന്നീട് ഇയാൾ ഫോണുകൾ കവർന്നെടുത്ത് സ്ഥലം വിടുകയുമായിരുന്നു.ഫോൺ ഉടമകളുടെ പരാതിയിൽ തൃത്താല പോലീസ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ മോഷ്ടവ് പട്ടാമ്പി റയിൽവേ  സ്‌റ്റേഷനിൽ ഉണ്ടെന്ന് കണ്ടെത്തുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാളിൽ നിന്നും മോഷ്ടിച്ചെടുത്ത മൂന്ന് ഫോണുകളും പോലീസ് കണ്ടെടുത്തു. പ്രതി ഷാഹുൽ മറ്റ് മോഷണ കേസുകളിലും ഉൾപ്പെട്ടിട്ടുള്ളതായി പോലീസ് പറഞ്ഞു.തൃത്താല എസ് എച്ച് ഒ   വിവി വിമൽ, എസ് ഐ ഷാജി കെ എം , എ എസ് ഐ കാജാ ഹുസൈൻ , സി പി ഒ രാഗേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടി കൂടിയത്