08 May 2024 Wednesday

ഗുഡ്സ് ഓട്ടോ തല്ലിത്തകർത്തതിന്റെ പ്രതികാരം തീർക്കാൻ ബൈക്ക് തകർത്തു ചാലിശ്ശേരി ആലിക്കരയിൽ ബൈക്ക് തല്ലി തകർത്ത 2 പേർ അറസ്റ്റിൽ

ckmnews

ഗുഡ്സ് ഓട്ടോ തല്ലിത്തകർത്തതിന്റെ പ്രതികാരം തീർക്കാൻ ബൈക്ക് തകർത്തു


ചാലിശ്ശേരി ആലിക്കരയിൽ ബൈക്ക് തല്ലി തകർത്ത 2 പേർ അറസ്റ്റിൽ


ചാലിശ്ശേരി:ഗുഡ്സ് ഓട്ടോ തകർത്തതിന് പ്രതികാരമായി ബൈക്ക് തല്ലി തകർത്ത സംഭവത്തിൽ പ്രതികളെ ചാലിശ്ശേരി പോലീസ് പിടികൂടി. പെരുമ്പിലാവ് അക്കിക്കാവ് സ്വദേശി മേലേതലക്കൽ വീട്ടിൽ സവാദ് (30) അക്കിക്കാവ് കരിക്കാട് സ്വദേശി കൊമ്പത്തായിൽ വീട്ടിൽ റൗഷാദ് (32) എന്നിവയൊണ് ചാലിശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 24 ന് നൗഷാദ് , സവാദ് എന്നിവർ ചാലിശേരി അലിക്കരയിൽ താമസിക്കുന്ന ഷെറിന്റെ വീട്ടിൽ കയറി ബൈക്ക് കടത്തികൊണ്ടു പോയി അടിച്ച് തകർത്തെന്നാണ് പരാതി. വീട്ടിൽ അതിക്രമിച്ചെത്തിയ പ്രതികൾ ബൈക്ക് എടുക്കുന്നത് തടയാത്തിയവരെ തള്ളിയിടുകയും തുടർന്ന് മറ്റൊരു സ്ഥലത്തെത്തിച്ച ബൈക്ക് വെട്ടിയും കുത്തിയും അടിച്ചും തകർക്കുകയായിരുന്നു.സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ സമുഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.പ്രതികളിലൊരാളുടെ ഗുഡ്സ് ഓട്ടോ തല്ലിത്തകർത്തതിന്റെ പ്രതികാരമായാണ് പ്രതികൾ ബൈക്ക് തകർക്കാൻ കാരണമെന്നാണ് നിഗമനം. ചാലിശേരി എസ് എച്ച് ഒ സതീഷ് കുമാർ , ഡി വൈ എസ് പി ക്രൈം സ്ക്വാഡ് അംഗങ്ങളായ  റഷീദ്, ജോളി സബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട സംഘം പെരുനിലാവിൽ നിന്നുമാണ് പ്രതികളെ വി കൂടിയത്. സംഭവത്തിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റിൽ വിട്ടു